India

പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് നിറുത്തി വയ്ക്കണം; അമിത് ഷായ്ക്ക് ഡൽഹി ബാർ കൗൺസിലിന്‍റെ കത്ത്

ന്യൂഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബാർ കൗൺസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. നിയമങ്ങൾ ഭരണഘടനാവിരുദ്ധമെന്ന് ബാർ കൗൺസിൽ കത്തിൽ ആരോപിക്കുന്നു. സുപ്രീംകോടതി വിധിക്കെതിരായ നിയമങ്ങൾ വരെ നടപ്പാക്കാൻ ഒരുങ്ങുന്നുവെന്നും കത്തിൽ പറയുന്നു.

ഇന്ന് അർധരാത്രി മുതലാണ് രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരുന്നത്. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ ചരിത്രമാകും. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, ( BNS), സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത (BNSS) ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (BSA) യും നിലവിൽ വരും.

​പാ​ർ​ല​മെ​ന്റ​റി​ ​സ​മി​തി​യു​ടെ​ ​ശു​പാ​ർ​ശ​ക​ൾ​ ​പ​രി​ഗ​ണി​ച്ച്,​ ​മാ​റ്റ​ത്തോ​ടെ​യു​ള്ള​ ​ബി​ല്ലു​ക​ൾ​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ 2023​ ​ഡി​സം​ബ​ർ​ 12​നാ​ണ് ​ലോ​ക്സ​ഭ​യി​ല​വ​ത​രി​പ്പി​ച്ച​ത്.​ ​സാ​മൂ​ഹി​ക​ ​യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളും,​ ​മാ​റു​ന്ന​ ​കാ​ല​ത്തെ​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളും​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​പു​തി​യ​ ​മൂ​ന്ന് ​ക്രി​മി​ന​ൽ​ ​നി​യ​മ​ങ്ങ​ളെ​ന്ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​അ​റി​യി​ച്ചു.​ ​ഭ​ര​ണ​ഘ​ട​ന​ ​ഉ​യ​‌​ർ​ത്തി​പി​ടി​ക്കു​ന്ന​ ​ആ​ശ​യ​ങ്ങ​ളു​ടെ​ ​പി​ൻ​ബ​ല​ത്തി​ലാ​ണ് ​നി​യ​മ​നി​ർ​മ്മാ​ണ​മെ​ന്നും​ ​കേ​ന്ദ്രം​ ​വ്യ​ക്ത​മാ​ക്കി.​ ​നി​യ​മ​ങ്ങ​ളു​ടെ​ ​ശ​രീ​ര​വും​ ​ആ​ത്മാ​വും​ ​പൂ​‌​‌​ർ​ണ​മാ​യി​ ​ഇ​ന്ത്യ​നാ​ണെ​ന്ന് ​അ​മി​ത് ​ഷാ​ ​ പറഞ്ഞു.