Kerala

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം | Yellow fever spreading in Malappuram vines; 459 people sought treatment, schools alerted

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപിത്തം വ്യാപിക്കുന്നു. അത്താണിക്കലിൽ മാത്രം 284 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന്, മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. ഇതോടെ വള്ളിക്കുന്ന് മണ്ഡലത്തിലെ മഞ്ഞപിത്ത ബാധിതരുടെ എണ്ണം 459 ആയി. രോ​ഗം ബാധിച്ച് ചികിത്സയിലിരുന്ന 15 വയസുകാരി ഇന്നലെ മരിച്ചിരുന്നു. പ്രദേശത്തിലെ സ്കൂളുകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.