Food

കൊച്ചിയിൽ തരംഗമായ മസാല ഷവായി, ദേ ഇങ്ങ് തിരുവന്തപുരത്തും എത്തിയിട്ടുണ്ട് | Masala shawai, which is popular in Kochi, has also reached Thiruvananthapuram

കൊച്ചിയിലും മലബാറിലും തരംഗമായ മസാല ഷവായി ദേ ഇങ്ങു തിരുവന്തപുരത്തും എത്തിയിട്ടുണ്ട്. നന്തകോട് ആണ് സ്പോട്ട്. വൈകീട്ട് 5 മണിക്ക് സ്റ്റാർട്ട് ചെയ്ത് സ്പെഷ്യൽ മസാല ഷവായി വിൽക്കുന്ന തിരുവനന്തപുരത്തെ സൗദി ഗ്രിൽസ് ആണ് ഇപ്പോഴത്തെ താരം. കൊച്ചിയിലും മലബാറിലും ഫേമസ് ആയ ആ ഒരു പ്രത്യേക തരം അറബിക് മസാല തന്നെയാണ് സൗദി ഗ്രിൽസിലെ ഷവായിയുടെയും പ്രത്യേകത.

വൈകീട്ട് 5 \ 5.30 ആകുമ്പോഴേക്കും ഇവിടെ ഷവായി അവൈലബിൾ ആയിരിക്കും. 140 രൂപയാണ് ഒരു ക്വാർട്ടർ മസാല ഷവായിയുടെ വില. ഒരു ക്വാട്ടർ ഷവായിയും റൈസും ആണെങ്കിൽ 220 രൂപയാണ് വില. ഹാഫ് മസാല ഷവായ്ക്ക് 270 രൂപയാണ് വില, ഫുൾ ഷവായി 490/-, സ്പെഷ്യൽ അൽഫഹം ക്വാട്ടറിന് 160 രൂപയാണ് വില, ഹാഫ് 270, ഫുൾ 540 എന്നിങ്ങനെയാണ് വില വരുന്നത്. കൂടെ കഴിക്കാൻ കുബ്ബൂസും പൊറോട്ടയുമുണ്ട്, കൂടാതെ ഡൈനിങ് ആണെങ്കിൽ അൺലിമിറ്റഡ് റൈസും ഇവർ നൽകുന്നു. ഒരു പോഷൻ ഷവായി റൈസിന് 90 രൂപയാണ് വില. ഷവായിക്കു പുറമെ അൽഫാമും ഇവിടെ ലഭിക്കും.

അത്യാവശ്യം എരിവുള്ളതും അറബിക് മസാലയും ആയതുകൊണ്ട് ഒരുവിധം എല്ലാവർക്കും ഇത് ഇഷ്ടപെടും. ഇതിനൊപ്പം കഴിക്കാനായി അവരുടെ തന്നെ സ്പെഷ്യലായ ഷവായി റൈസും ഒട്ടുമിക്ക പേർക്കും പ്രിയപ്പെട്ടതാണ്. നല്ല ഷവായി ഇഷ്ടപ്പെടുന്നവർക്ക് മനസ്സറിഞ് കഴിക്കാൻ പറ്റിയ ഒരു സ്പോട്ട് ആണ് നന്തൻകോടുള്ള സൗദി ഗ്രിൽസ്.

തിരുവന്തപുരത്ത് മസാല ഷവായി കിട്ടുന്ന ചുരുക്കം ചില സ്പോട്ടുകളിൽ ഒന്നാണിത്. മുപ്പത് പേർക്ക് ഇരിക്കാവുന്ന സൗകര്യത്തോടെയാണ് ഷോപ്പ് ഒരുക്കിയിരിക്കുന്നത്. വൈകീട്ട് 5 മുതൽ രാത്രി 1 വരെ ഷോപ് ഓപ്പൺ ആയിരിക്കും. പ്രധാനമായും ഇത് യൂത്തിന്റെ റെസ്റ്ററെന്റ് ആണെന്ന് തന്നെ പറയാം. നോർമൽ ഷവായിൽ നിന്ന് അല്പം വെറൈറ്റി ട്രൈ ചെയ്യാൻ ആഗ്രഹിക്കുന്നവർ എന്തായാലും ഇത് ട്രൈ ചെയ്യുന്നത് നന്നായിരിക്കും.

സ്ഥലം : നന്തൻകോട് ജംഗ്ഷൻ, തിരുവനന്തപുരം, കേരളം 695003

ഫോൺ : 0471 4056333, 9633733301

സമയം : 5:00 pm 1:00 am