Food

ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ, കയ്പ്പക്ക കഴിക്കാത്തവരും കഴിച്ചുപോകും | Try this one, even those who don’t eat bitter gourds will love it

കേരളത്തിൽ പരമ്പരാഗതമായ ഒരു സൈഡ് വിഭവമാണ് കയ്പ്പക്ക ഫ്രൈ. കയ്പ്പകയ്ക് കയ്പ്പ് ആയതുകൊണ്ട് തന്നെ പൊതുവെ ഇത് ആർക്കും കഴിക്കാൻ ഇഷ്ട്ടമല്ല. ഇരുമ്പ്, കാൽസ്യം, വിറ്റാമിനുകൾ മുതലായവ അടങ്ങിയിട്ടുള്ള കയ്പക്ക അത്യധികം പോഷകഗുണമുള്ളതാണ്. ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ, കയ്പ്പക്ക കഴിക്കാത്തവരും കഴിച്ചുപോകും.

ആവശ്യമായ ചേരുവകൾ

  • പാവക്ക – 2 എണ്ണം
  • പച്ചമുളക് – 5 എണ്ണം (അരിഞ്ഞത്)
  • ഉപ്പ് പാകത്തിന്
  • കറിവേപ്പില – കുറച്ച്
  • വെളിച്ചെണ്ണ – 3 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പാവക്ക വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. പാവക്ക നേർത്ത കഷ്ണങ്ങളാക്കി മുറിക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ പാവക്ക കഷണങ്ങൾ, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില, ഉപ്പ് എന്നിവ ചേർക്കുക. ഒരു മിനിറ്റ് ഉയർന്ന തീയിൽ വറുക്കുക, എന്നിട്ട് പാവക്ക ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ തീ കുറയ്ക്കുക. രുചികരമായ പാവക്ക ഫ്രൈ തയ്യാർ. ചൂടുള്ള ചോറിനൊപ്പം വിളമ്പുക.