Palakkad

ദേശീയ ഡോക്ടർസ് ദിനം ആചരിച്ചു

കേരളശ്ശേരി : കേരളശ്ശേരി ഹയർസെക്കന്ററി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, സംസ്‌കൃതം ക്ലബ്ബ്, അർ റബീഅ അറബിക് ക്ലബ്ബ് എന്നീ ക്ലബുകളുടെ നേതൃത്വത്തിൽ ദേശീയ ഡോക്ടർസ് ദിനത്തിൽ കേരളശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം സന്ദർശിക്കുകയും, ഡോക്ടർസിനെ ആദരിക്കുകയും ചെയ്തു

ഡോ പി ൻ ലത, ഡോ എസ് ആതിര, ഡോ സൗമ്യ ഫിലിപ്, ഡോ കെ കെ സനൂപ് എന്നിവരെയാണ് ആദരിച്ചത്. ഹെൽത്ത് ഇൻസ്‌പെക്‌ടർ പി വി സാജൻ അധ്യക്ഷത വഹിച്ചു. കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനിൽ ഉദ്‌ഘാടനം ചെയ്തു. കേരളശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഫെബിൻ റഹ്‌മാൻ, വിദ്യാഭ്യാസ സ്റ്റേഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എം രമ മുരളി, പഞ്ചായത്ത് അംഗം ടി ഷീല, ഗൈഡ്‌സ് ക്യാപ്റ്റൻ കെ തുളസി ദേവി, സ്കൗട്ട്സ് മാസ്റ്റർ വി എം നൗഷാദ്, സംസ്‌കൃതം അധ്യാപകൻ എ ടി ഹരിപ്രസാദ്, വിദ്യാർത്ഥികളായ പി എസ് അശ്വതി, ശ്രാവൺ ശബരീഷ്, കെ ആർ അനുശ്രീ, പി വി സുജിഷ, കെ ആർ അതുൽ, കെ പി അമല എന്നിവർ സംസാരിച്ചു