Novel

മറ്റുള്ളവരുടെ മുഖത്തേക്ക് ആണോടി നി വെള്ളം കുടയുന്നത്… അവൻ ദേഷ്യത്തോടെ അവളുടെ നേർക്ക് ഷോൾ എറിഞ്ഞു.. എന്നിട്ട് അകത്തേക്ക് കയറി.

പ്രണയമഴ

രചന മിത്രവിന്ദ

ഭാഗം 1

“ഗൗരി…… മോളെ ഗൗരി…,”
ഈ കുട്ടി ഇത്രയും നേരം ആയിട്ടും എഴുനേൽക്കുന്നില്ലേ…. നേരം 5മണി ആയിരിക്കുന്നു…. കാവിൽ വിളക്ക് വെക്കണ്ടേ കുട്ട്യേ… ”

സീതമ്മ അവളെ കുലിക്കി വിളിച്ചു..

കമ്പിളി പുതപ്പിന്റെ അറ്റം മെല്ലെ പൊക്കി കൊണ്ട് അവൾ അമ്മയെ നോക്കി..

“മോളെ എഴുന്നേൽക്കു… ഇന്ന് അശ്വതി അല്ലെ.. രേഖ വിളിച്ചപ്പോൾ ആണ് ഞാൻ കലണ്ടർ നോക്കിയത്..”

“അമ്മ ശരിക്കും നോക്കിയോ…”

“ഉവ്വ്
. ഇന്ന് ആണ് അശ്വതി..”

അവൾ എഴുനേറ്റ് ഇരുന്നു തല ചൊറിഞ്ഞു.

“എന്താണ് അമ്മേ… ഇന്ന് ശനിയാഴ്ച ആയതു കൊണ്ട് എങ്കിലും ഇത്തിരി നേരം കൂടി കിടത്തരുതോ..നല്ല മഴ ആയിരുന്നു രാത്രിയിൽ.. എന്ത് സുഖം ആണെന്നോ ഉറങ്ങാൻ ”

“ഇന്നു നാരങ്ങ വിളക്ക് കൊളുത്തണ്ടേ കുട്ടി.. നി എഴുനേറ്റു വരൂ… കുളികഴിഞ്ഞു പോയി വിളക്ക് കൊളുത്തു, സമയം പോയി..”

“മ്മ്….”ഇഷ്ടക്കേടോടെ അവൾ കട്ടിലിൽ നിന്ന് എഴുനേറ്റു…

അവൾ ജനാല മെല്ലെ തുറന്നു..തണുത്ത കാറ്റ് അവളെ വന്നു ഇക്കിളി പെടുത്തി… ഗന്ധരാജൻ പൂത്ത പരിമളം അവളുടെ നാസികയിലേക്ക് തുളച്ചു കയറി.
മഴ ചന്നം പിന്നം ഇപ്പോളും പെയ്യുന്നുണ്ട് …ആകാശം മൂടി കെട്ടി ഇരിക്കുക ആണ്…

“കുട്ടി.. വേഗം പോയി കുളിക്കൂ… സമയം പോകുന്നു..”

ഗൗരി വേഗത്തിൽ ബാത്‌റൂമിലേക്ക് നടന്നു..

തണുത്ത വെള്ളം ദേഹത്തേക്ക് വീണപ്പോൾ അവളെ വിറക്കുന്നുണ്ടായിരുന്നു..

മജന്തയും കടും പച്ചയും നിറം ഉള്ള ഒരു ദാവണി ആണ് അവൾ എടുത്തണിഞ്ഞത്..

കരിമഷി എടുത്തു അവൾ കണ്ണുകൾ ഒന്ന് കറുപ്പിച്ചു.. കുങ്കുമചെപ്പിൽ നിന്നു ഒരു നുള്ള് സിന്ദൂരം എടുത്തു ഒരു ചെറിയ വട്ടപ്പൊട്ടു തൊട്ടു.

ചുരുണ്ടു ഇടതൂർന്ന മുടിയിഴകൾ ഇരു വശത്തു നിന്നും എടുത്തു അവൾ കുളിപ്പിന്നൽ പിന്നി ഇട്ടു.. മുടിയിൽ നിന്ന് വെള്ളം ഇറ്റ് വീഴുന്നുണ്ടായിരുന്നു.

നീണ്ടു മെലിഞ്ഞ കൈകളിൽ അവൾ പച്ച നിറം ഉള്ള കുപ്പിവളകൾ എടുത്തു അണിഞ്ഞു.. ഒരു ചെറിയ മുത്തുമാല കഴുത്തിലും ഇട്ടു..

ഉമ്മറത്തു വന്നപ്പോൾ അച്ഛൻ ചാരു കസേരയിൽ ഇരിപ്പുണ്ട്.. സീതാമ്മ കൊടുത്ത കട്ടൻ കാപ്പി ഊതി ഊതി കുടിക്കുക ആണ്.

“അച്ഛാ… കാവിൽ പോയിട്ട് വരാം…”

“മ്മ്….ഇടവപ്പാതി ആണ്.. പെയ്യും എന്ന് തോന്നുന്നു .. പെട്ടന്ന് പോയി വരൂ…”

“ശരി അച്ഛാ ”

“അമ്മേ…”

“ആഹ് കേട്ടു മോളെ… പോയിട്ട് വാ…. നന്ദു നെ വിളിച്ചേക്കണം ”

“വിളിക്കാം അമ്മേ.. ”

അവൾ കുട നിവർത്തി കൊണ്ട് നടന്നു..

തലേദിവസം പെയ്ത മഴയുടെ വെള്ളo മുറ്റത്തു അവിടെ ഇവിടെ ആയി  തളം കെട്ടി കിടപ്പുണ്ട്..

അവൾ പാവാടയുടെ തുമ്പ് അല്പം ഉയർത്തി പിടിച്ചു നടന്നു…

ഇവൾ ഗൗരി നന്ദന..

മേലെടത്തു ശിവരാമൻ കൈമളിന്റെയും സീത ദേവിയുടെയും ഇളയ മകൾ.. എം കോം ചെയുക ആണ്.ജാതകത്തിൽ എന്തൊക്കെയോ ദോഷങ്ങൾ ഉണ്ട് അതുകൊണ്ട് വിവാഹം അല്പം താമസിക്കും എന്ന് കണിയാൻ രാഘവൻ പറഞ്ഞു. പരിഹാരം ആയി അവൾ ദേശ ദേവതക്ക് വിളക്ക് കൊളുത്താൻ പോകുക ആണ് മുടങ്ങാതെ. കൈമളിനു കൃഷി ഒക്കെ ആണ്.. വാഴയും കപ്പയും ചേനയും ഒക്കെ ഉണ്ട്. നേൽപ്പാടം ആണെങ്കിൽ പാട്ടത്തിന് കൊടുത്തു. തനിച്ചു എല്ലാം കൂടി നോക്കാൻ വയ്യ.ഭാര്യ വീട്ടമ്മയും .. മൂത്ത ചേച്ചി ലക്ഷ്മി യെ വിവാഹം കഴിച്ചു അയച്ചു. അവളുടെ ഭർത്താവ് അദ്ധ്യാപകൻ ആണ്. ലക്ഷ്മിയും ടീച്ചർ ആണ്. അവർക്ക് ഒരു മോൾ ഉണ്ട് ശ്രുതകീർത്തth

മഴ ശക്തി യിൽ പെയ്തു വരുന്നുണ്ട്.
“ശോ… എന്റെ കണ്ണാ… ഈ വേഷം എപ്പോൾ ആണോ എനിക്ക് ഇടാൻ തോന്നിയത്.. ആകെ നനഞു..”അവൾ കൂട്ടുകാരിയുടെ വീട്ടിലേക്ക് വേഗം നടന്നു.

“നന്ദു…. എടി….”

ഗൗരി ആണെങ്കിൽ കൂട്ടുകാരിയെ ഉറക്കെ വിളിച്ചു.

അമ്പലത്തിലേക്ക് പോകും വഴിക്ക് ആണ് അവളുടെ കൂട്ടുകാരി നന്ദനയുടെ വീട്.എല്ലാ മാസവും അശ്വതി നാളിൽ ആണ് രണ്ടാളും കൂടി കാവിൽ വിളക്ക് കൊളുത്താൻ പോകുന്നത്.

“ആഹ് ഗൗരി മോളെ.. കയറി വരൂ… നന്ദു കളിക്കുവാ…”നന്ദു ന്റെ അമ്മ രേഖ ആന്റി ആണ്..

“ഇതുവരെ അവൾ കുളിച്ചില്ലേ ആന്റി…മഴയത്തു ഞാൻ ആകെ നനഞു….ഇത് ആരാണ് വന്നത് കാർ ഒക്കെ കിടപ്പുണ്ടല്ലോ എന്ന് പറഞ്ഞു കൊണ്ട് ഗൗരി കുട ഒക്കെ മടക്കി വെച്ചിട്ട് സിറ്റ് ഔട്ടിലേക്ക് കയറി..

“മോളെ എന്റെ ചേച്ചിടെ മോൻ വന്നിട്ടുണ്ട് അഭിഷേക്… ഞാൻ ഇറങ്ങുവാ മോളെ, ഇപ്പൊ തന്നെ ലേറ്റ് ആയി…നല്ല മഴയും ഉണ്ട്.,മോൾ ആകെ നനഞു ല്ലോ.. അകത്തേക്ക് കയറിക്കോ.. അഭി കൊണ്ട് ആക്കും നിങ്ങളെ “രേഖ ഗൗരി യിടെ കവിളിൽ ഒന്ന് തലോടിയിട്ട് കുടയും ചൂടി മുറ്റത്തേക്ക് ഇറങ്ങി..രേഖ നേഴ്സ് ആണ്. ഭർത്താവ് ജയൻ ഗൾഫിൽ. ഒരേ ഒരു മകൾ ആണ് ഉള്ളത്..

“ഇവളിത് എവിടെ പോയി കിടക്കുവാ… നന്ദു… എടി…”

“ടി

ഒരു പത്തു മിനിറ്റ് ഇപ്പൊ വരാമേ…”

നന്ദു കുളിമുറിയിൽ നിന്ന് വിളിച്ചു കൂവി..

ഷോളിന്റെ ഒരു വശം മുഴുവൻ നനഞ്ഞു… “ഈശ്വരാ ഇത് ഊരി പിഴിഞ്ഞ് എടുക്കണംല്ലോ എന്നോർത്ത് അവൾ പിന്ന് ഊരി മാറ്റി. അത് അഴിച്ചു ഒരു വശം കുടഞ്ഞതും വെള്ളത്തുള്ളികൾ മുഴുവനും മുറിയിലേക്ക് കടന്നു വന്ന ഒരു ചെറുപ്പക്കാരന്റെ മുഖത്തേക്ക് ആണ് പതിച്ചത്..

അവൻ വലം കൈയാൽ അവളുടെ ഷോളിന്റെ തുമ്പ് പിടിച്ചു..

ഗൗരി ഞെട്ടി പോയി..

അവൾ തന്റെ കൈകൾ മാറിലേക്ക് കൂട്ടി പിടിച്ചു..

“നിങ്ങൾ… നിങ്ങൾ.. ആരാ.. എന്റെ ഷോൾ ഇങ്ങു തരൂ…”

അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി..

“നി ആരാടി…”

“ഞാൻ… നന്ദുന്റെ ഫ്രണ്ട് ആണ്.. അമ്പലത്തിൽ പോകാൻ… എന്റെ ഷോൾ..”

“അവൾ ഉറക്കെ വിളിച്ചു.

“മറ്റുള്ളവരുടെ മുഖത്തേക്ക് ആണോടി നി വെള്ളം കുടയുന്നത്… അവൻ ദേഷ്യത്തോടെ അവളുടെ നേർക്ക് ഷോൾ എറിഞ്ഞു.. എന്നിട്ട് അകത്തേക്ക് കയറി..

ഗൗരി വേഗം വെളിയിലേക്ക് ഇറങ്ങി പോയി..

അവൾ ഷോൾ ശരി ആക്കി ഇട്ടിട്ട് പിന്ന് കുത്തി കഴിഞ്ഞാണ് നന്ദു കുളി കഴിഞ്ഞു ഇറങ്ങി വന്നത്.

“ആഹ് ഗൗരി… നല്ല മഴ അല്ലായിരുന്നോ.. ഞാൻ ഇന്ന് ഇത്തിരി സമയം ഉറങ്ങി പോയെടി.. പിന്നെ അഭിയേട്ടൻ കൊണ്ട് വിടാം എന്ന് പറഞ്ഞു…. വാ നി കണ്ടില്ലലോ ഏട്ടനെ.. ഏട്ടാ…. അഭിയേട്ട..”

അപ്പോളേക്കും മുൻപ് കണ്ട ആ ചെറുപ്പക്കാരൻ മുറിക്കു പുറത്തു ഇറങ്ങി വന്നു..

“ഏട്ടാ.. ഇത് എന്റെ ഫ്രണ്ട് ഗൗരി… ഞാൻ പറഞ്ഞില്ലേ… ഇവൾ ആണ് എന്റെ ഒരേ ഒരു ചങ്കത്തി..”

“മ്മ് ഞങ്ങൾ പരിചയപ്പട്ടു…”അവൻ അലക്ഷ്യം ആയി പറഞ്ഞു.

“ങേ അത് എപ്പോൾ…”

“ആഹ് അത് ഇവളോട് ചോദിക്ക്…”

“ഇവളോ….. എനിക്ക് ഒരു പേരുണ്ട്… ഗൗരി… അല്ലാതെ ഇവൾ എന്ന് ഒന്നും അല്ല…”

“ഗൗരിയും വിട്ട് കൊടുത്തില്ല…

“അത് എനിക്ക് അറിയാതില്ലാരുന്നു ടി… പിന്നെ എടി എന്ന് വിളിച്ചാൽ എന്താണ് നിനക്ക് സംഭവിക്കുന്നത്.. നിന്റെ ഷോളിന്റെ പിന്നു ഊരി പോകുമോ..”

അത് കേട്ടതും ഗൗരി ഒന്ന് ഞെട്ടി
.
“ആഹ് തുടങ്ങി…. എന്റെ ദൈവമേ നിങ്ങൾ രണ്ടാളും ഒന്ന് കണ്ടപ്പോൾ തന്നെ ഇങ്ങനെ ആയോ.. ഗൗരി നി ഇവിടെ നിൽക്ക് ഞാൻ ഇപ്പൊ റെഡി ആയി വരാമേ…”

നന്ദു തന്റെ റൂമിലേക്ക് ഓടി..

“നിനക്ക് ഒരു എല്ല് കൂടുതൽ ആണ് എന്ന് എനിക്ക് മനസിലായി കൊട്ടോടി…”

“എടൊ….”

“മാന്യമായിട്ട് കഴിയുന്ന പെൺപിള്ളേരുടെ എടുത്തു ജാട കാണിച്ചു വന്നാൽ ഉണ്ടല്ലോ..”

“വന്നാൽ നി എന്ത് ചെയ്യും….”

“കാണണോ…”

“കാണിക്കണ്ട… ഞാൻ ഇപ്പൊ കണ്ടു… ബാക്കി കൂടി കാണാൻ ഉള്ള ത്രാണി ഇല്ല എന്റെ ശിവനെ…”

അവൻ അകത്തേക്ക് കയറി പോയതും ഗൗരി ചമ്മി നിന്നു..

തുടരും..

(

Latest News