ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനുശേഷം താരങ്ങള്‍ എല്ലാം ഫുള്‍ ഓണ്‍ മൂഡിലാണ്. രോഹിതും, വിരാടും, ബുംമ്രയും, ജഡേജയെല്ലാം, അതിനൊടോപ്പം മലയാളികളുടെ ക്രിക്കറ്റ് മുത്ത് സഞ്ജു സാംസണും ഈ നേട്ടത്തില്‍ അതീവ സന്തോഷവനായി ക്യാപ്റ്റനൊപ്പവും കളിക്കാരുടെ കൂടെയും നില്‍ക്കുന്ന നിരവധി വീഡിയോകളും ഫോട്ടോകളും, സോഷ്യല്‍ മീഡിയ പോസ്റ്റുകളുമാണ് കണ്ടത്. അതില്‍ ഏറെ വ്യത്യസ്തമായി തോന്നിയതുമായ ഇന്റര്‍വ്യു ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കരുനാഗപ്പള്ളിക്കാരനും, ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ ലെയിസണ്‍ ഓഫീസറുമായി പ്രവര്‍ത്തിച്ച സിബി ഗോപാലകൃഷ്ണനുമായിട്ടുള്ള അഭിമുഖമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം,
32 ദിവസവും ശേഷം അമേരിക്കയില്‍ നിന്നും കപ്പുമായി നമ്മള്‍ വിട പറയുകയാണ് എന്തു തോന്നുന്നു? ഒന്നും പറയാന്‍ പറ്റില്ല അത്രയ്ക്കങ്ങ് ഇമോഷണല്‍ ആയ ദിവസം. വാക്കുകള്‍ കിട്ടുന്നില്ല, ഇത്രയും വലിയൊരു അവസരമാണ് ലഭിച്ചത്. ഈ മൊമെന്റില്‍ നമ്മുക്ക് ലഭിച്ച വലിയ ഭാഗ്യത്തെക്കുറിച്ചാണ് പറയേണ്ടത്. തീര്‍ച്ചയായിട്ടും നമ്മള്‍ ജയിക്കണമായിരുന്നു. കുറെനാള്‍ ഫൈനല്‍ എത്തും സെമിഫൈനലില്‍ എത്തും. അവിടെ പോകും ഇവിടെ പോകും അവസാനം കപ്പ് അടിച്ചു. ഇത്തവണ നമുക്കറിയാം വേള്‍ഡ് കപ്പ് ലഭിക്കുമെന്ന്. അതിനായി ടീം ഒന്നായി പ്രവര്‍ത്തിച്ചു കപ്പ് കിട്ടി.
ഒരു മലയാളി എങ്കിലും ഉണ്ടെങ്കില്‍ ലോകകപ്പ് ജയിക്കും എന്ന ശാസ്ത്ര പ്രചാരണങ്ങളില്‍ വിശ്വസിക്കുന്നു എന്ന ചോദ്യത്തിന്, വിശ്വസിച്ചേ പറ്റൂ അതങ്ങനെയായി മാറി.
View this post on Instagram
മലയാളികള്‍ ഇത്രയും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്‍ കാണില്ല എന്ന് സിബി ഗോപാലകൃഷ്ണന്റെ ചോദ്യത്തിന് സഞ്ജുവിന്റെ ഉത്തരം ചിരിയായിരുന്നു. ഇത് ദൈവത്തിന്റെ ഒരു ബ്ലെസ്സിങ് ആയിട്ടാണ് തോന്നുന്നത്, ആരും ആഗ്രഹിക്കാത്ത നമ്മുടെ നാട്ടില്‍ ഓരോ ആള്‍ക്കാരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ നിന്നും ഓരോ ആള്‍ക്കാരും നമ്മുടെ ടീം കപ്പ് നേടാന്‍ ആഗ്രഹിക്കുമ്പോള്‍, അതെങ്ങനെ കൊടുക്കാതിരിക്കാന്‍ പറ്റുമോ. വെസ്റ്റിന്‍ഡീസിലെ നമ്മുടെ സിബി ചേട്ടന് വേണ്ടി ആഘോഷിക്കാന്‍ പോവുകയാണ് സഞ്ജു അവസാനം പറഞ്ഞു നിറുത്തി.