India

‘ഹി​ന്ദു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ വെ​റു​പ്പ് പടർത്തു​ന്നു’; ലോ​ക്‌​സ​ഭ​യി​ല്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ ലോക്സഭയിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഭയത്തിലാണെന്നും നിങ്ങൾ ന്യൂനപക്ഷങ്ങളെയും മുസ്‌ലിംകളേയുമടക്കം ആക്രമിക്കുകയാണെന്നും വെറുപ്പ് പടർത്തുകയാണെന്നും രാഹുൽ തുറന്നടിച്ചു.

ഭരണഘടനയെ വാഴ്‌ത്തുക എന്നർത്ഥം വരുന്ന ‘ജയ് സൻവിധാൻ’ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 18-ാം ലോക്‌സഭയിലെ തന്റെ കന്നിപ്രസംഗം ആരംഭിച്ചത്. ബിജെപിയുടെ ജയ് ശ്രീറാം വിളികൾക്ക് നടുവിലായിരുന്നു രാഹുൽ ഗാന്ധി പ്രസംഗിക്കാൻ എഴുന്നേറ്റത്.

‘ന്യൂനപക്ഷങ്ങൾ ഭയത്തിലാണ്. കോൺഗ്രസ് നിങ്ങളെ ഭയക്കുന്നില്ല. നിങ്ങൾ കോൺഗ്രസിനെയാണ് ഭയക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ, മുസ്‌ലിംകൾക്കെതിരെ, സിഖുകാർക്കെതിരെ, ക്രിസ്ത്യാനികൾക്കെതിരെ നിങ്ങൾ ആക്രമണം നടത്തുകയും വെറുപ്പ് പടർത്തുകയും ചെയ്യുന്നു’- രാഹുൽ പറഞ്ഞു.

‘ന്യൂനപക്ഷങ്ങൾ എന്ത് ചെയ്തു. അവർ ദേശഭക്തരാണ്. അവർ നമ്മുടെ രാജ്യത്തോടൊപ്പം പാറ പോലെ നിലയുറപ്പിച്ചിരിക്കുന്നു. എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളെയും നിങ്ങൾ ആക്രമിച്ചു. അവർക്കെതിരെ നിങ്ങൾ അക്രമവും വെറുപ്പ് പടർത്തുന്നു’- അദ്ദേഹം വ്യക്തമാക്കി. ഹിന്ദുക്കളുടെ പേരുപറഞ്ഞ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ പരമശിവന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​ത്തി​നി​ടെ ഭ​ര​ണ​ഘ​ട​ന​യ്ക്കു​മേ​ല്‍ തു​ട​ര്‍​ച്ച​യാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ബി​ജെ​പി​യു​ടെ ആ​ശ​യ​ത്തെ എ​തി​ര്‍​ക്കു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളും താ​നും ആ​ക്ര​മി​ക്ക​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് താ​ന്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. 55 മ​ണി​ക്കൂ​ര്‍ ഇ​ഡി ചോ​ദ്യം ചെ​യ്ത​ത് താ​ന്‍ ആ​സ്വ​ദി​ച്ചു.

ഹി​ന്ദു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ വെ​റു​പ്പ് പ​റ​യു​ന്നു. ഹി​ന്ദു​വി​ന്‍റെ പേ​രി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു. നി​ങ്ങ​ൾ ഹി​ന്ദു​വ​ല്ല. ബി​ജെ​പി ഹി​ന്ദു​ക്ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നി​ല്ല. എ​ല്ലാ മ​ത​ങ്ങ​ളും ധൈ​ര്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

മണിപ്പൂര്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടിയും കര്‍ഷക, നീറ്റ്, അഗ്നിപഥ് വിഷയങ്ങള്‍ ഉയര്‍ത്തിയും രാഹുൽ രൂക്ഷവിമർശനമുന്നയിച്ചു. മണിപ്പൂരില്‍ നിരന്തരം ആക്രമണം നടന്നിട്ടും മോദി അവിടെ പോയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ബി.ജെ.പി മണിപ്പൂരിലെ ആഭ്യന്തര യുദ്ധത്തിലേക്കു തള്ളിയിട്ടു. മോദിക്കും അമിത് ഷായ്ക്കും മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ല. സംസ്ഥാനം പോലുമല്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

700 കര്‍ഷകര്‍ രക്തസാക്ഷികളായി. പ്രതിഷേധിച്ച കര്‍ഷകരെ തീവ്രവാദികളാക്കി. ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്നു പറഞ്ഞത് മോദിയാണ്. ദൈവം നേരത്തെ സന്ദേശം നല്‍കിയപ്പോള്‍ മോദി നോട്ടുനിരോധനം നടപ്പാക്കിയെന്നും രാഹുല്‍ പരിഹസിച്ചു. അ​ഗ്നിവീറുകളെ ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ്. അഗ്നിവീര്‍ സേനയുടെ പദ്ധതിയല്ല, പ്രധാനമന്ത്രിയുടെ പദ്ധതിയാണ്. പദ്ധതിയുടെ പേരില്‍ സൈന്യത്തില്‍ ഭിന്നിപ്പുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.