പത്തനംതിട്ട: തിരുവല്ല സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ സി.സി സജിമോനെതിരെയുള്ള ആരോപണങ്ങള്‍ തള്ളി അതിജീവിത. സജിമോനെതിരെ ആര്‍ക്കും പരാതി കൊടുത്തിട്ടില്ല. തന്റെ കുഞ്ഞ് അദ്ദേഹത്തിന്റേതല്ലെന്നും സജിമോന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള കേസാണിതെന്നും അതിജീവിത പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറിയെ നേരില്‍കണ്ട് പരാതിയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് വ്യക്തമായി തനിക്ക് ഒന്നും അറിയില്ലെന്ന് അതിജീവിത പറയുന്നു. താന്‍ ആര്‍ക്കും പരാതി കൊടുത്തിട്ടില്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടി തന്നെ കേസിൽ വലിച്ചിഴച്ചെന്നും, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ സനൽകുമാറും തൻറെ സഹോദരനും സജിമോനെ കേസിൽ കൊടുക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായും യുവതി വ്യക്തമാക്കി
തന്റെ പരാതി കാരണം ഒരാളെ ക്രൂശിക്കണമെന്ന് തനിക്ക് നിര്‍ബന്ധമില്ല. ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ താന്‍ എന്തെങ്കിലും ചെയ്തുപോകും. അത്തരമൊരു അവസ്ഥയിലേക്ക് തന്നെ കൊണ്ട് എത്തിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
2017 ൽ വിവാഹിതയെ പീഡിപ്പിച്ചത് ഗർഭിണിയാക്കി എന്ന കേസിലാണ് സിപിഐഎം തിരുവല്ല നോർത്ത് ലോക്കൽ കമ്മിറ്റി അംഗം സിസി സജിമോൻ പ്രതിയായത്. യുവതിയെ പീഡിപ്പിക്കുകയും ഇതിലുണ്ടായ കുഞ്ഞിന്റെ ഡി.എന്‍.എ സാംപിളുകള്‍ മാറ്റിയെന്നുമായിരുന്നു പരാതി ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് സജിമോനെ അന്വേഷണവിധേയമായി പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു.
2021ലും സമാനമായൊരു കേസ് ഇദ്ദേഹത്തിനെതിരെ വന്നതോടെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയായിരുന്നു. പുറത്താക്കിയ നടപടി സി.പി.എം പിന്‍വലിച്ചതോടെയാണ് വീണ്ടും പീഡന പരാതി ഉയര്‍ന്നത്. ഇതോടെയാണു വിശദീകരണവുമായി അതിജീവിത രംഗത്തെത്തിയത്.