കോഴിക്കോടന്‍ ബീച്ചുകളിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ ഐസ് ഉരതിയെക്കുറിച്ച് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഐസ് ഉരതി കഴിക്കണമെങ്കില്‍ അങ്ങ് കോഴിക്കോട് വരെ, ഇത്രയും കിലോമീറ്റര്‍ സഞ്ചരിക്കേണ്ട ആവശ്യമുണ്ടോ? വിഷമിക്കേണ്ട, ഐസ് ഉരതി കോഴിക്കോട് പോകാതെ വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ കഴിക്കാം. വളരെ കുറഞ്ഞ ചെരുവകള്‍ കൊണ്ട് വെറും മിനിറ്റുകള്‍ക്കുള്ളില്‍ ഈസിയായി നമുക്കൊരു ഐസ് ഉരതി തയ്യാറാക്കി നോക്കാം. തണ്ണിമത്തന്‍ കൊണ്ടുള്ള ഐസ് ഉരതിയാണ് നമ്മള്‍ ഇന്ന് തയ്യാറാക്കാന്‍ പോകുന്നത്.
ആവശ്യമായ ചേരുവകള്‍;
- തണ്ണിമത്തന്‍ ഐസാക്കി എടുത്തത്
- മുന്തിരിങ്ങ- പുളി ഇല്ലാത്തത്
- ചെറുനാരങ്ങ- ഒരു മുറി
- പുതിനയില
ഇനി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം;
ആദ്യം തണ്ണിമത്തന്‍ നെടുകെ മുറിച്ച് ചെറിയ കഷണങ്ങളാക്കുക. ഈ കഷ്ണങ്ങള്‍ ഏകദേശം ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണം. അപ്പോള്‍ നല്ല കട്ടിയായ ഐസ് പരുവത്തില്‍ തണ്ണിമത്തന്‍ ലഭിക്കും. ശേഷം ഇതെടുത്ത് ക്യാരറ്റ് ഒക്കെ ഗ്രേയ്റ്റ് ചെയ്യുന്ന ഗ്രേയ്റ്ററില്‍ വെച്ച് ഉരയ്ക്കുക. ഐസ് ആണെങ്കിലും ഉരയ്ക്കാന്‍ പ്രയാസം ഒന്നും ഉണ്ടാകില്ല. സിമ്പിള്‍ ആയി തന്നെ ഉരഞ്ഞ് കിട്ടും. ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് മധുരമുള്ള മുന്തിരിങ്ങ ഇട്ടു കൊടുക്കാം. പച്ചയോ ചുമപ്പോ ഏത് കളറിലുള്ള മുന്തിരിങ്ങ വേണമെങ്കിലും ഇടാം പക്ഷേ പുളിയില്ലാത്ത മധുരമുള്ള മുന്തിരിങ്ങയായിരിക്കണം.
ശേഷം ഇതിലേക്ക് ഒരു മുറി ചെറുനാരങ്ങയുടെ നീര് ചേര്‍ത്ത് കൊടുക്കുക എല്ലായിടത്തും എത്തുന്ന തരത്തില്‍ സ്‌പ്രെഡ് ചെയ്തു വേണം ചേര്‍ത്തു കൊടുക്കാന്‍. ശേഷം ഇതിലേക്ക് ഭംഗിക്ക് വേണ്ടി ഒരു പുതിനയില വച്ച് കൊടുക്കാം. ഈസിയായ ഐസ് ഉരതി റെഡി. വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ വെറും രണ്ടു മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. ഒരുപാട് കഷ്ടപ്പാടുകള്‍ ഒന്നും വേണ്ട, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണിത്. എല്ലാവരും വീട്ടില്‍ ഇത് തീര്‍ച്ചയായും ഒന്ന് പരീക്ഷിച്ചു നോക്കുക.