സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി വ്യാപകമാകുകയാണ്. മഴക്കാലത്ത് വീടിന്റെ പരിസരത്തും നടവഴികളിലും വെള്ളംകെട്ടി നില്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ മലിനജല സമ്പര്‍ക്കമുണ്ടാകുന്ന ആര്‍ക്കും എലിപ്പനി പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.
രോഗാണുവാഹകരായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവരെയാണ് രോഗം പിടികൂടുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
എലിപ്പനിയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം?
- പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി
- ശക്തമായ തലവേദന
- പേശീവേദന.
- കണ്ണിനു ചുവപ്പുനിറം.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് കാര്യമായി രോഗം പടരില്ല. മനുഷ്യരെ ബാധിക്കുന്ന ലെപ്റ്റോസ്പൈറോസിസ് ബാക്ടീരിയകള്‍ അത്ര ശക്തമല്ല. വായുവിലൂടെ ഈ രോഗം പടരില്ല. രോഗം ബാധിച്ച വ്യക്തിയുടെ രക്തം പുരണ്ടതോ മൂത്രത്താല്‍ കുതിര്‍ന്നതോ ആയ തുണികള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്ക് രോഗ ബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.
പ്രതിരോധിക്കാനായി ചെയ്യേണ്ടത് എന്തൊക്കെ?
1. വെള്ളത്തിലോ മലിനജല പരിസരങ്ങളിലോ ഇറങ്ങുന്നവര്‍ കൈയുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക്ക് എന്നിവ ഉപയോഗിക്കുക. കെട്ടികിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.
2. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും മലിനജലവുമായി സമ്പര്‍ക്കം വന്നവരും ഡോക്‌സിസൈക്ലിന്‍ ഗുളിക 200 ാഴ ആഴ്ചയിലൊരിക്കല്‍ കഴിക്കുക.
3. മലിനജലവുമായി സമ്പര്‍ക്കം തുടരുന്നത്രയും കാലം ഡോക്‌സിസൈക്ലിന്‍ പ്രതിരോധം തുടരേണ്ടതാണ്. എലിപ്പനി പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം. സ്വയം ചികിത്സ ഒഴിവാക്കുക.
4. മഴക്കാലത്ത് വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക