India

വിവാഹത്തിന് വിസമ്മതിച്ചു; കാമുകന്റെ ജനനേന്ദ്രിയം മുറിച്ച്മാറ്റി യുവതി-lady doctor arrested in bihar

പാട്‌ന: വിവാഹത്തിന് വിസമ്മതിച്ചതിന്റെ പേരില്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച്മാറ്റി ഡോക്ടറായ യുവതി. ബീഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവാവിനെ ചികിത്സയ്ക്കായി പട്ന മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവാവുമായി തനിക്ക് ബന്ധമുണ്ടെന്നും എന്നാല്‍ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും പ്രതി പറഞ്ഞു. രജിസ്റ്റര്‍ വിവാഹത്തിന് യുവാവിനെ സമ്മതിപ്പിച്ചിരുന്നു എന്നും എന്നാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ യുവാവ് എത്തിയില്ലെന്നും യുവതി പറഞ്ഞു. ഇതേതുടര്‍ന്ന് യുവതി യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വീട്ടിലെത്തിയ സമയത്ത് യുവതി അയാളുടെ സ്വകാര്യഭാഗം മുറിച്ചുമാറ്റുകയുമായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. കട്ടിലില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന അവസ്ഥയിലായിരുന്നു യുവാവ്.

‘ഹാജിപൂര്‍ സ്വദേശിയാണ് 25 കാരിയായ യുവതി. അവിവാഹിതയാണ്. യുവതി ഡോക്ടറായി ജോലിചെയ്ത് വരുകയാണ്. മധുരയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. യുവാവും അവിവാഹിതനാണ്. മധുര ബ്ലോക്കിലെ വാര്‍ഡ് നമ്പര്‍ 12-ല്‍ ആണ് യുവാവ് താമസിച്ചിരുന്നത്’, സരണ്‍ ജില്ലയിലെ മധുര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പറഞ്ഞു. കൂടാതെ പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.