തിരുവനന്തപുരം: ജൂലൈയിൽ കേരളത്തിൽ സാധാരണ ലഭിക്കേണ്ടതിനെക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തിനു മുകളിൽ തുടരുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീനം മൂലമാണ് മഴ കൂടുതൽ ലഭിക്കുക. അതേസമയം, സംസ്ഥാനത്ത് ജൂണിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിച്ചിരുന്നെങ്കിലും 25% മഴ കുറവായിരുന്നു. സംസ്ഥാനത്ത് അടുത്ത 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.
പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്തും, തമിഴ്നാട് തീരത്തും 03-07-2024 രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദ്ദേശങ്ങൾ