Kerala

മാസപ്പടി കേസ്: മാത്യു കുഴൽ നാടന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും | Masapadi case: Mathew Kuzhal Nadan’s petition will be heard by the High Court again today

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന മാത്യു കുഴൽ നാടന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി മുഖ്യമന്ത്രിയ്ക്കും മകൾക്കു സി.എം.ആർ.എൽ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസയച്ചിരുന്നു. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.