മലയാളികളുടെ ഭക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ് കപ്പ. ഒരുപാട് പോഷകഗുണങ്ങള്‍ അടങ്ങിയ ഒരു വിഭവം കൂടിയാണ് കപ്പ. ഇന്ന് ഒരു കപ്പ പുഴുക്കിന്റെ റെസിപ്പി നോക്കിയാലോ? ഇത് പ്രാതലയു, നാലുമണി പലഹാരമായും അല്ലെങ്കില്‍ ചോറു കൂട്ടാനായും ഉപയോഗിക്കം. നല്ല മീൻ കറിയോടൊപ്പം കഴിക്കാൻ കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കപ്പ തൊണ്ടു കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി കഴുകി ഉപ്പും മഞ്ഞള്‍പ്പൊടിയും ഇട്ട് നല്ലപോലെ വേവിച്ച് ഉടയ്ക്കുക. നാളികേരം, പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ ഒരുമിച്ച് അരയ്ക്കുക. നാളികേരം അരയ്ക്കുമ്പോള്‍ വല്ലാതെ അരയരുത്. ഇത് കപ്പയിലിട്ട് നല്ലപോലെ ചേര്‍ത്തിളിക്കി കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിയ്ക്കുക. ചൂടോടെ കഴിയ്ക്കാം. നാടന്‍ രുചി വരണമെങ്കില്‍ വെളിച്ചെണ്ണ തന്നെ ഇതി ല്‍ ഒഴിയ്ക്കണം. രുചികരമായ കപ്പ പുഴുക്ക് തയ്യാര്‍ .