ബസ്മതി ചോറിനൊപ്പമോ ചപ്പാത്തിക്കുമൊപ്പമൊ ചേരുന്ന എരിവുള്ളതും രുചികരവുമായ ഒരു വിഭവമാണ് പനീർ മട്ടർ മസാല. ഗ്രീൻ പീസും പനീറും കൂടെ ചേർത്ത് സ്വാദുള്ള ഒരു കറി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ഗ്രീൻ പീസ് – 250 ഗ്രാം
- പനീർ – 150 ഗ്രാം
- വലിയ ഉള്ളി – 4 (അരിഞ്ഞത്)
- തക്കാളി – 3 (അരിഞ്ഞത്)
- ഇഞ്ചി പേസ്റ്റ് – 1/2 ടീസ്പൂൺ
- വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
- പച്ചമുളക് – 3 എണ്ണം
- തക്കാളി സോസ് – 2 ടീസ്പൂൺ
- സോയ സോസ് – 1 ടീസ്പൂൺ
- ചുവന്ന മുളക് പൊടി – 1 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- എണ്ണ – 4 ടീസ്പൂൺ
- അലങ്കാരത്തിന്
- വെണ്ണയും മല്ലിയിലയും
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കുക. നിശ്ചിത ക്രമത്തിൽ വഴറ്റുക – ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തുടർന്ന് ഉള്ളി, തക്കാളി, പച്ചമുളക്. ശേഷം വഴറ്റിയ ഗ്രേവിയിലേക്ക് തക്കാളി സോസും സോയ സോസും ചേർക്കുക. കുറഞ്ഞ തീയിൽ 1 മിനിറ്റ് കൂടി വേവിക്കാൻ അനുവദിക്കുക.
ഇതിനിടയിൽ ഗ്രീൻപീസ് ഉപ്പ് ചേർത്ത് കുറച്ച് വെള്ളത്തിൽ വേവിക്കുക. ഗ്രേവിയിലേക്ക് പനീറിനൊപ്പം വേവിച്ച ഗ്രീൻപീസ് ചേർക്കുക. 4 സ്പൂൺ വെള്ളം ചേർത്ത് ഗ്രീൻ പീസ്, പനീർ എന്നിവ ചേർത്ത് ഗ്രേവി നന്നായി ഇളക്കുക. ഗ്രേവി കട്ടിയായിക്കഴിഞ്ഞാൽ കറിവേപ്പില ചേർത്ത് തീ ഓഫ് ചെയ്യുക. വെണ്ണയും മല്ലിയിലയും ഉപയോഗിച്ച് അലങ്കരിക്കുക. ആവിയിൽ വേവിച്ച ബസുമതി റൈസ് അല്ലെങ്കിൽ ചപ്പാത്തിയുടെ കൂടെ ചൂടോടെ വിളമ്പുക.