Food

വായിൽ വെള്ളമൂറുന്ന ചെമ്പല്ലി മീൻ പൊരിച്ചത് | Chemballi Fish Fry

മലയാളികൾക്കിടയിലെ പ്രത്യേക മീൻ ഫ്രൈ ഇനങ്ങളിൽ ഒന്നാണ് ചെമ്പല്ലി ഫിഷ് ഫ്രൈ. ഇനി ചെമ്പല്ലി കിട്ടുമ്പോൾ ഇതൊന്ന് ട്രൈ ചെയ്തു നോക്കു. കിടിലൻ സ്വാദാണ്.

ആവശ്യമായ ചേരുവകൾ

  • ചെമ്പല്ലി മീൻ (ചെമ്പല്ലി മീൻ റെഡ് സ്നാപ്പർ) – 1/2 കിലോ (വൃത്തിയാക്കി നേർത്ത കഷ്ണങ്ങളാക്കി മുറിച്ചത്)
  • കാശ്മീരി മുളകുപൊടി – 2 ടീസ്പൂൺ
  • മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
  • അരിപ്പൊടി – 1/4 ടീസ്പൂൺ
  • വെളിച്ചെണ്ണ – 1/2 ടീസ്പൂൺ
  • കറിവേപ്പില – 20 എണ്ണം
  • ഉപ്പ് പാകത്തിന്
  • വറുക്കാൻ 1/2 കപ്പ് എണ്ണ

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും നന്നായി പേസ്റ്റ് ആക്കി മീനിൽ പുരട്ടുക. 1/2 മണിക്കൂർ മാരിനേറ്റ് ചെയ്യുക. ഒരു പാനിൽ എണ്ണ ചൂടാക്കി നല്ല സ്വാദും മണവും ലഭിക്കാൻ മീനും കറിവേപ്പിലയും ചേർത്ത് വറുത്തെടുക്കുക.