പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പുകള്‍ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി ഒ.ആര്‍ കേളു നിയമസഭയില്‍ പറഞ്ഞു. അനൂപ് ജേക്കബ്, മോന്‍സ് ജോസഫ്, പി.ജെ. ജോസഫ്, മാണി സി. കാപ്പന്‍ എന്നീ എം.എല്‍.എ മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ആസൂത്രണ ബോര്‍ഡുമായി ചേര്‍ന്ന് പട്ടിക വിഭാഗ വികസനത്തിനായി പൂള്‍ഡ് ഫണ്ടില്‍ വിവിധ വകുപ്പുകളിലൂടെ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ വികസന പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ നിര്‍മ്മാണ ഏജന്‍സികളുടെ യോഗം അടിയന്തിര യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക വിഭാഗക്കാര്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കാന്‍ ലൈഫ് മിഷന്‍ വഴി സര്‍ക്കാര്‍ അടിയന്തിര ഇടപെടലുകള്‍ നടത്തി വരുന്നതായും വി.ശശി, സി.കെ ആശ, വി.ആര്‍ സുനില്‍കുമാര്‍, സി.സി. മുകുന്ദന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി ഒ. ആര്‍ കേളു മറുപടി നല്‍കി. ഏക വരുമാനദായകന്‍ മരണപ്പെടുന്ന കുടുംബങ്ങളുടെ ഭവന പൂര്‍ത്തീകരണം നടത്തുന്നതിന് സേഫ് പദ്ധതിയില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കുന്നത് പരിഗണിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ച-ലക്ഷം വീടുകളുടെ നവീകരണവും സേഫ് പദ്ധതിയില്‍ പരിഗണിക്കും.
19,153 പട്ടികജാതി ഭവനങ്ങള്‍ ലൈഫ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായി. രണ്ടും മൂന്നും ഘട്ടങ്ങളിലായി 75,655 കുടുംബങ്ങള്‍ക്കും പുതിയ വീടുകള്‍ അനുവദിച്ചു. പട്ടികജാതി വകുപ്പ് നല്‍കിയതും ലൈഫിലുമായി 1,23,362 കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചു. സേഫ് പദ്ധതിയില്‍ 12,356 പേര്‍ക്കും സഹായധനം അനുവദിച്ചു. പട്ടിക വിഭാഗക്കാരുടെ സമഗ്ര വികസനത്തിനായി കൂടുതല്‍ നൂതന പദ്ധതികള്‍ നടപ്പാക്കുമെന്നും ഒ ആര്‍ കേളു വ്യക്തമാക്കി.
CONTENT HIGHLIGHTS; OR Kelu said that more innovative projects will be implemented for the comprehensive development of Scheduled Tribes