ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘എം’ അക്ഷരത്തില്‍ തുടങ്ങുന്ന മുസല്‍മാന്‍, മുല്ല, മദ്രസ, മുഗള്‍, മട്ടന്‍, മഛ്ലി, മംഗള്‍സൂത്ര… എന്നാല്‍ ഒരിക്കല്‍ പോലും മണിപ്പൂര്‍ എന്നൊരു വാക്ക് പറഞ്ഞില്ലെന്ന് മഹുവ മൊയ്ത്ര. ”എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ മണിപ്പൂര്‍ എന്നൊരു വാക്കില്ലാത്തത്. എന്തുകൊണ്ടാണ് ‘നോര്‍ത്ത് ഈസ്റ്റ്’ എന്ന പൊതുവായ വാക്ക് മാത്രം പറയേണ്ടിവരുന്നത്. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഹുവ മൊയ്ത്ര. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്ദതയെ ചൂണ്ടിക്കാട്ടിയാണ് മഹുവ മൊയ്ത്ര ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘എം’ വച്ച് ഒരുപാട് വാക്കുകള്‍ പറഞ്ഞ മോദി മണിപ്പൂര്‍ എന്ന് മാത്രം മിണ്ടിയില്ലെന്ന് മഹുവ ചൂണ്ടിക്കാട്ടി. പാബ്ലോ നെരൂദയുടെ കവിത ഉദ്ധരിച്ചുകൊണ്ടായിരുന്നു മഹുവയുടെ പ്രസംഗം. വരൂ മണിപ്പൂരിലെ തെരുവുകളിലെ രക്തം കാണൂവെന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്. പാഞ്ചാലീ വസ്ത്രാക്ഷേപ സമയത്ത് ശ്രീകൃഷ്ണന്‍ ദ്രൗപതിയെ രക്ഷിച്ചതു പോലെ കൃഷ്ണനഗറിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ തന്നെയും രക്ഷിച്ചുവെന്ന് എംപി മഹുവ മൊയ്ത്ര. കഴിഞ്ഞ വര്‍ഷം, പലരും എന്നെ നോക്കി പറഞ്ഞു, അയ്യോ മഹുവ, നിങ്ങള്‍ക്ക് ഒരുപാട് നഷ്ടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അംഗത്വം നഷ്ടപ്പെട്ടു, നിങ്ങളുടെ (ഡല്‍ഹി) വീട് നഷ്ടപ്പെട്ടു, കൂടാതെ – വഴിയില്‍ – ഒരു ശസ്ത്രക്രിയയ്ക്കായി എന്റെ ഗര്‍ഭപാത്രവും നഷ്ടപ്പെട്ടു,” അവര്‍ പറഞ്ഞു.
കഴിഞ്ഞ ഭരണകാലത്ത് തന്നെ നിശബ്ദരാക്കാന്‍ ശ്രമിച്ച ബിജെപിയുടെ 63 അംഗങ്ങളെ ജനം നിശബ്ദരാക്കിയെന്ന് മഹുവ പരിഹസിച്ചു. ലോക്സഭയില്‍ ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയെന്നും പാര്‍ലമെന്റ് ലോഗ് ഇന്‍ വിവരങ്ങള്‍ പങ്കുവച്ചുവെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ലോക്സഭയില്‍ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കിയിരുന്നു. മഹുവ കുറ്റക്കാരിയെന്ന് എത്തിക്സ് കമ്മിറ്റി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി. തന്റെ മണ്ഡലമായ കൃഷ്ണനഗര്‍ പ്രചാരണത്തിനായി രണ്ട് തവണ അദ്ദേഹം സന്ദര്‍ശിച്ചത് പരാജയപ്പെട്ടത് ഓര്‍ക്കുകയും ‘ ദാരിയേ മാറ്റ് (ഭയപ്പെടേണ്ട)” എന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു, നിങ്ങള്‍ ഒരു മണിക്കൂറിന്റെ അരമണിക്കൂറോളം ഇവിടെയുണ്ട്, യേ ഭി സുന്തേ ഹുവേ ജയേ , ദാരിയേ മാറ്റ് (ഇതും കേട്ടിട്ട് പോകൂ, പേടിക്കണ്ട) പ്രചാരണത്തിനിടെ നിങ്ങള്‍ എന്റെ പ്രദേശത്ത് രണ്ട് തവണ വന്നു. യേ ഭി സുന്തേ ജായെ (ഇതും കേട്ടുകൊണ്ടിരിക്കും) മഹുവ പറഞ്ഞു.
ഈ സര്‍ക്കാറിന് സ്ഥിരതയുണ്ടാകില്ല. പലതവണ മറുകണ്ടം ചാടിയവര്‍ക്കൊപ്പമാണ് ബിജെപി സഖ്യം ചേര്‍ന്നത്. ഇത്തവണ പ്രതിപക്ഷം കൂടുതല്‍ ശക്തമാണ്. കഴിഞ്ഞ തവണത്തേതു പോലെ ഞങ്ങളോട് പെരുമാറാന്‍ നിങ്ങള്‍ക്കാകില്ല,” മഹുവ പറഞ്ഞു. സംസാരിക്കുകയായിരുന്നു മഹുവ. ”എനിക്ക് അംഗത്വം നഷ്ടപ്പെട്ടു. എനിക്ക് എന്റെ വീട് നഷ്ടപ്പെട്ടു. ഒരു ശസ്ത്രക്രിയയില്‍ എന്റെ ഗര്‍ഭപാത്രവും നഷ്ടപ്പെട്ടു. പക്ഷെ ഞാന്‍ എന്താണ് നേടിയതെന്ന് നിങ്ങള്‍ക്കറിയാമോ? രാഹുല്‍ ഗാന്ധി പറഞ്ഞതാണ്, ഞാന്‍ നേടിയത്. നിങ്ങളെ ഭയപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യം! ഞാന്‍ നിങ്ങളെയും നിങ്ങളുടെ ഏജന്‍സികളെയും ട്രോളുകളെയും നിങ്ങളുടെ ഗോഡി മീഡിയയെയും ഭയപ്പെടുന്നില്ല. നിങ്ങളുടെ അവസാനം ഞാന്‍ കാണും. ഞങ്ങള്‍ നിങ്ങളുടെ അവസാനം കാണും,” മഹുവ മൊയ്ത്ര ആഞ്ഞടിച്ചു. 2023 അവസാനത്തോടെ, ഈ സര്‍ക്കാര്‍ അവരുടെ ധാര്‍ഷ്ട്യത്തിന്റെ കൊടുമുടിയിലെത്തി, അവിടെ ഈ പാര്‍ലമെന്ററി ജനാധിപത്യത്തെ അതിഭയങ്കരമായ സൂപ്പര്‍-കള്‍ട്ട്, പരമോന്നത നേതാവിന്റെ ആരാധനാക്രമം മാറ്റിസ്ഥാപിച്ചു. ‘ അബ്കി ബാര്‍ ചാര്‍ സൗ പാര്‍ (ഇത്തവണ 400-ലധികം)’ എന്ന് പ്രഖ്യാപിച്ച പരമാത്മാവില്‍ നിന്ന് ജനിച്ച ജൈവേതര നേതാവ് ,’ അവര്‍ പറഞ്ഞു.
mahua moitra asked why there was no word manipur in the prime ministers speech