ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം മദ്യപിച്ച് ജോലി ചെയ്യുന്ന ജീവനക്കാരെ പിടികൂടാന്‍ ഡിപ്പോകള്‍ തോറും പരിശോധന സ്‌ക്വാഡുകള്‍ സജീവമാണെങ്കിലും സര്‍ക്കാര്‍ അനുകൂല സംഘടനയുടെ ധാര്‍ഷ്ട്യത്തില്‍ മന്ത്രിയുടെ വാക്കിനും നോക്കിനും ചെക്ക്. മദ്യപിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരെ പൊക്കാന്‍ 38,000 രൂപ വിലവരുന്ന പ്രത്യേകതരം ഊത്ത് മിഷ്യനുകളാണ് KSRTC വാങ്ങിയത്. ഇതുമായി ഇറങ്ങിയ സ്‌ക്വാഡ് സംസ്ഥാന വ്യാപകമായി ഇതുവരെ പിടികൂടിയത് 260 ലധികം ജീവനക്കാരെയാണ്. ചിലയിടങ്ങളില്‍ മെഷീന്‍, തിരിച്ചു പണിതതൊഴിച്ചാല്‍ സ്‌ക്വാഡ് വിജയമായിരുന്നു.
ഇത് പോലീസുകാരും സമ്മതിക്കുന്നുണ്ട്. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ ഓടിരക്ഷപ്പെടുന്നത് പതിവായിരിക്കുകയാണ്. കാരണം, മദ്യപിച്ചിട്ടുണ്ടായിരുന്നതു കൊണ്ടാണ് പോലീസില്‍ പിടികൊടുക്കാത്തതെന്ന വ്യാപക പരാതിയും പോലീസ് ഉയര്‍ത്തുന്നുണ്ട്. അപകട സ്ഥലങ്ങളില്‍ നിന്നും പണ്ടൊക്കെ ഡ്രൈവര്‍മാര്‍ ഓടുന്നത്, ജീവഭയം കൊണ്ടായിരുന്നെങ്കില്‍ ഇപ്പോഴുള്ള ഓട്ടമെല്ലാം മദ്യപിച്ചത് പിടിക്കാതിരിക്കാന്‍ വേണ്ടിയുള്ള ഓട്ടമാണെന്നാണ് പോലീസ് ഭാഷ്യം. അപകടങ്ങളും, മദ്യപാന ശീലവും, മദ്യപിച്ച് ബസ് ഓടിക്കുന്നതും വ്യ്പകമായപ്പോഴാണ് മന്ത്രി ഗണേഷ്‌കുമാര്‍ ധീരമായ ആ തീരുമാനം എടുത്തത്.
ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കല്‍. അത്, മാന്യമായും, നീതിയുക്തവും, തൊ1ഴിലാളികളെ മാനസികമായി തളര്‍ത്താതെയും ആയിരിക്കണമെന്നുമാത്രമേ അഭിപ്രായമുള്ളൂ. എന്നാല്‍, ബ്രീത്ത് അനലൈസര്‍ പരിശോധനയെ തുടക്കം തൊട്ടേ എതിര്‍ക്കുന്ന പ്രവണതയാണ് കണ്ടുവന്നത്. തുടര്‍ന്ന് മെഷീനിനെയും, പരിശോദിക്കാനെത്തുന്ന സ്‌ക്വാഡിനെയും വരെ പഴിപറച്ചിലിലേക്ക് കാര്യങ്ങളെത്തി. എന്നിട്ടും, പരിശോധനയില്‍ നിന്നും KSRTC പിന്‍മാറിയില്ല. പിടിക്കപ്പെട്ടവരെ എല്ലാവരെയും KSRTC സസ്‌പെന്റ് ചെയ്തു. ഇതോടെയാണ് യൂണിയനുകള്‍ ഇടപെടാന്‍ തുടങ്ങിയത്. സസ്‌പെന്‍ഡ് ചെയ്തവരെ 3മാസം കഴിയുമ്പോള്‍ ചാര്‍ജ് ഷീറ്റ് നല്‍കി, പേഴ്‌സണല്‍ ഹിയറിംഗ് നടത്തി 3 ജില്ലക്കപ്പുറം നിയമനം നല്‍കണമെന്നാണ് സര്‍വീസ് റൂള്‍.
എന്നാല്‍, ഈ റൂളും, മന്ത്രിയുടെ ഉത്തരവുമെല്ലാം യൂണിയന്‍കാര്‍ക്ക് പുല്ലുവിലയായിരുന്നു. മദ്യപിട്ട് പിടിക്കപ്പെട്ട് നടപടി നേരിച്ചവരെ അതേ യൂണിറ്റില്‍ തന്നെ തിരിച്ച് കയറ്റി യൂണിയനുകള്‍ മന്ത്രിക്ക് ചെക്ക് വച്ചു. ഇതോടെ മന്ത്രിയുടെ വാക്കിന് പുല്ലുവില എന്ന ഖ്യാതി KSRTCയില്‍ ആകെ പടര്‍ന്നു. മദ്യപിച്ചാലും പ്രശ്‌നമല്ല, മദ്യപിട്ടില്ലെങ്കിലും പ്രശ്‌നമല്ലെന്നായി. സ്‌ക്വാഡ് പ്രവര്‍ത്തനം നേര്‍ച്ച പോലെയുമായി. ഒരുകാര്യം മറന്നു പോകാന്‍ പാടില്ല. യാത്രക്കാരുടെ ജീവന്‍ ഇപ്പോഴും തുലാസിലാണ്. എന്തു വിശ്വസിച്ച്, ആരെ വിശ്വസിച്ചാണ് KSRTC ബസില്‍ യാത്ര ചെയ്യേണ്ടത്. ഡ്രൈവര്‍ സ്വബോധത്തോടെയാണെന്ന് എങ്ങനെ വിശ്വസിക്കും.
അപകടം ഉണ്ടാകുന്നതു വരെ മാത്രമാണ് െൈഡ്രവറെ വിശ്വസിക്കാന്‍ പറ്റൂ. അതു കഴിഞ്ഞാല്‍ ഡ്രൈവര്‍ മദ്യപിട്ടിരുന്നു എന്നു തെളിഞ്ഞതു കൊണ്ട് അപകടത്തില്‍ നഷ്ടപ്പെടുന്ന ജീവനുകള്‍ക്ക് ആര് ഉത്തവാദിത്വം പറയും. അതുകൊണ്ട് മദ്യപിച്ച് ബസ് ഓടിക്കാന്‍ വരരുതെന്നാണ് പറയാനുള്ളത്. ഇങ്ങനെ മദ്യപിട്ട് നടപടി നേരിച്ചവരെ തിരിച്ചെടുക്കാന്‍ യൂണിയനുകള്‍ ഇടപെടുമ്പോള്‍ മദ്യപാനികള്‍ക്ക് ധൈര്യം കൂടുകയാണ്. വെള്ളറട ഡിപ്പോയിലായിരുന്നു ഇതിന്റെ തുടക്കം. ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ചതിന്റെ പേരില്‍ പിടികൂടിയ ഡ്രൈവറായ CITU സെക്രട്ടറിയെ 30 ദിവസത്തിനുള്ളില്‍ ആ യൂണിറ്റില്‍ തന്നെ തിരിച്ച് കയറ്റിക്കൊണ്ടാണ് സര്‍ക്കാര്‍ അനുകൂല യൂണിയന്‍ കഴിവുതെളിയിച്ചത്.
ഇതിനു പിന്നാലെ കോതമംഗലത്തും പ്രമുഖ കണ്ടക്ടര്‍ നേതാവിനെ തിരച്ച് അതേ യുണിറ്റില്‍ തിരിച്ചെടുത്തു. വികാസ് ഭവന്‍ യുണിറ്റില്‍ INTUC നേതാവിനെ പിടികൂടിയിട്ട് ദിവസം 30 കഴിയുന്നതിന് മുന്‍പുതന്നെ വികാസ് ഭവന്‍ യുണിറ്റില്‍ നിലനിര്‍ത്തി. കഴിഞ്ഞയാഴ്ച CITU വികാസ് ഭവന്‍ യൂണിറ്റ് സെക്രട്ടറിയെയും CITU വെസ്.പ്രസിഡന്റിനെയും ജോലിക്കിടയില്‍ മദ്യപിച്ചതിന്റെ പേരില്‍ വിജിലന്‍സ് വിഭാഗം പിടികൂടിയിരുന്നു. അവര്‍ക്കെതിരെയുള്ള നടപടികളും റദ്ദ് ചെയ്യാന്‍ നീക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഗതാഗത മന്ത്രി അറിയാതെയാണ് യൂണിയനുകളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ നീക്കങ്ങള്‍ നടത്തുന്നത്. ചുരുക്കത്തില്‍ പരിശോധനകള്‍ പ്രഹസനമായി മാറുന്ന കാഴ്ചയാണ് നിലവിലുള്ളത്.
ഇത് മന്ത്രിതന്നെ ഇടപെട്ട് നിര്‍ത്തലാക്കണം. കേരളത്തിലെ ഒരു തൊഴിലാളി യൂണിയനും KSRTC പതിച്ചു നല്‍കിയിട്ടില്ല. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടിയാണ് നിലകൊള്ളേണ്ടത്. അല്ലാതെ, മദ്യപിച്ചേ ജോലിക്കെത്തൂ എന്ന് വാശി പിടിക്കുന്നവരെ സംരക്ഷിക്കലല്ല യൂണിയന്റെ ജോലി. മന്ത്രി ഗണേഷ് കുമാര്‍ ഇത് യൂണിയന്‍ നേതാക്കളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
content highlights; Check placed by CITU: Transport Minister Ganesh Kumar’s order is worthless; Redeployment in Softzone if caught drunk