Entertainment

മമ്മുക്കയെ ഇന്റര്‍വ്യൂ ചെയ്ത അറബിക്ക് തമിഴ്‌നാട്ടില്‍ നിന്നും മണവാട്ടി\ The Arab who interviewed Mammukka has a bride from Tamil Nadu

മലയളത്തിന്റെ താരരാജാവായ മമ്മൂട്ടിയെ ഇന്റര്‍വ്യൂ ചെയ്ത പ്രമുഖ ഇന്‍ഫ്‌ളുവന്‍സറും സോഷ്യല്‍ മീഡിയ താരവുമായ അറബിക്ക് തമിഴകത്തെ സുന്ദരി മണവാട്ടിയാകുന്നു. ടര്‍ബോ എന്ന മമ്മൂട്ടിക്കമ്പനി ചിത്രത്തിന്റെ പ്രമോഷനുമായി മമ്മുക്ക ദുബായില്‍ എത്തിയപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ആ ഇന്റര്‍വ്യൂ നടന്നത്. പ്രസക്തമായ ചോദ്യങ്ങളും അതിലേറെ വൈകാരികവും ഹൃദയഹാരിയായ ഉത്തരങ്ങളുമായി ആ ഇന്‍ര്‍വ്യൂ മാറിയിരുന്നു. അറബിക്കുപ്പായമിട്ട് മമ്മുക്കയെ അഭിമുഖം ചെയ്ത വിദേശിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അന്നു തരംഗം തീര്‍ത്തിരുന്നു.

ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മുണ്ടും ഷര്‍ട്ടുമിട്ട് ആ അറബിയുടെ മുന്നിലിരുന്ന് മമ്മൂട്ടി ക്ഷമയോടെ ഇംഗ്ലീഷില്‍ മറുപടി കൊടുത്തു. ഖാലിദ് അല്‍ അമെരി (Khalid Al Ameri) എന്ന അറബിയാണ് മമ്മൂട്ടിയെ അഭിമുഖം ചെയ്തത്. അമെരിക്ക് ഇനി വധുവാകുന്നത് തമിഴകത്തെ സുന്ദരിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം അമെരിയുടെ ആദ്യ ഭാര്യ തങ്ങള്‍ വിവാഹമോചനം നേടിയ വിവരം വെളിപ്പെടുത്തിയിരുന്നു. സലാമ മുഹമ്മദ് ആയിരുന്നു അമെരിയുടെ ആദ്യ ഭാര്യ. ഫെബ്രുവരി 14നാണ് തങ്ങള്‍ വിവാഹമോചനം നേടിയത് എന്ന് സലാമ അറിയിച്ചു.

അഞ്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹനിശ്ചയം നടന്നതായി അമെരി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇതാണ് തമിഴ് സുന്ദരിയിലേക്ക് സംശയം നീളാന്‍ കാരണം. നടിയുടെ പ്രൊഫൈലിലും സമാന നിലയില്‍ ഒരു ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴ് നടി സുനൈനയാണ് അമെരിയുടെ വധുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. രണ്ടു കൈകള്‍ ചേര്‍ത്തുപിടിച്ച ചിത്രമാണ് അമെരിയുടെയും സുനൈനയുടെയും പേജുകളില്‍ പ്രത്യക്ഷപ്പെട്ടത്. രണ്ടുപേരും ആരാണ് പങ്കാളി എന്ന് വെളിപ്പെടുത്തിയിട്ടില്ല.

വിരലില്‍ തിളങ്ങിയ ഡയമണ്ട് മോതിരം കൂടിയതും സംശയം ബലപ്പെട്ടു. അമെരിയും മുന്‍ഭാര്യ സലാമ മുഹമ്മദും പ്രമുഖ വ്‌ലോഗര്‍മാരാണ്. ഇരുവരുടെയും വീഡിയോകള്‍ ഏറെ പ്രശസ്തവും. ഹൈദരാബാദില്‍ നിന്നുള്ള സുനൈന പ്രധാനമായും തമിഴ് സിനിമകളിലാണ് അഭിനയിക്കുന്നത്. 2008ല്‍ നകുല്‍ നായകനായ ‘കാതലില്‍ വിഴുന്തേന്‍’ എന്ന സിനിമയിലാണ് സുനൈന ആദ്യമായി വേഷമിട്ടത്. ‘ഇന്‍സ്പെക്ടര്‍ ഋഷി’ എന്ന തമിഴ് ക്രൈം ത്രില്ലറിലാണ് സുനൈന ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ഈ ചിത്രത്തിന്റെ റിലീസ്. വിവാഹവാര്‍ത്തയെ കുറിച്ച് സുനൈനയോ ഖാലിദോ പ്രതികരിച്ചിട്ടില്ല. ഖാലിദ് ഇപ്പോള്‍ ചെന്നൈയിലാണ് എന്നതും ഇവര്‍ ജീവിതത്തില്‍ ഒന്നിക്കും എന്ന വാര്‍ത്തയ്ക്ക് ബലമേകുന്നു.

 

content highlights; The Arab who interviewed Mammukka has a bride from Tamil Nadu