തലസ്ഥാനത്തെ രാഷ്ട്രീയിടങ്ങളില്‍ ഇന്നു നടക്കുന്ന പ്രധാന സംസാര വിഷയം സിപിഎം നേതാവ് കരമന ഹരി ബിജെപിയിലേക്ക് ചേക്കേറുമോ അതോ ഉണ്ടാകില്ലയോ എന്ന കാര്യത്തിലുള്ള സ്ഥിതികരണമാണ്. കരമന ഹരിയുമായി ബിജെപി നേതാക്കള്‍ സംസാരിച്ചതായാണ് ലഭിക്കുന്ന വിവരം. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ വാക്കുകള്‍ ചെന്നെത്തുന്നത് ഹരിയുടെ പാര്‍ട്ടി പ്രവേശനത്തിലേക്കാണോ വിരല്‍ ചൂണ്ടുന്നുവെന്നുള്ള വിവരം മത്രം അറിഞ്ഞാല്‍ മതി. മുഖ്യമന്ത്രി പിണറായി വിജയന് വ്യവസായികളുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ച കരമന ഹരി പാര്‍ട്ടി വിടാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും സൂചനയുണ്ട്. ഇതിന് പിന്നാലെ കരമന ഹരിയെ വിവി രാജേഷ് ബിജെപിയിലേക്ക് ക്ഷണിച്ചു. ആദര്‍ശ ശുദ്ധിയുള്ള നേതാക്കളെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് വിവി രാജേഷ് പറഞ്ഞത്. ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്ന് വിവി രാജേഷ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ സിപിഎം അനുഭാവികള്‍ ബിജെപിയിലേക്ക് എത്തുമെന്ന് വിവി രാജേഷ് പറഞ്ഞത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഉള്‍പ്പടെ അന്വേഷണം നേരിടുന്ന കരമന ഹരി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്. മുഖ്യമന്ത്രിയുടെ വിഷയം വന്നതോടെ ഇയ്യാള്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ എത്തിയിരുന്നു. പാര്‍ട്ടിയില്‍ നിന്നും നടപടിയുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് ബിജെപിയിലേക്ക് ചേക്കേറാന്‍ കരമന ഹരി ശ്രമിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഇതിന്റെ ഭാഗമായി ബിജെപി നേതാക്കളുമായി കരമന ഹരി സംസാരിച്ചാതായാണ് സൂചന. ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിവിധ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം, തെറ്റായ നിലപാട് സ്വീകരിച്ചവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം പാര്‍ട്ടിക്ക് അകത്തും പുറത്തുമുണ്ട്. അത്തരം രീതികള്‍ നടത്തുന്നവര്‍ ഏത് തട്ടിലുള്ളവരായാലും പാര്‍ട്ടി അംഗീകരിക്കില്ല. തിരുത്തേണ്ടവ തിരുത്തുമെന്നും എംവി ഗോവിന്ദന്‍ കോഴിക്കോട് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണമാണ് കരമന ഹരി ഉയര്‍ത്തിയത്. ഒരു വ്യവസായിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും, അയാള്‍ക്ക് മുഖ്യമന്ത്രിയുടെ അടുക്കളയില്‍ വരെ കയറാന്‍ സ്വാതന്ത്ര്യമുണ്ടെന്നുമാണ് കരമന ഹരി പറഞ്ഞത്. ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു വ്യവസായിയുടെ പേരെടുത്ത് പറയാതെ കരമന ഹരി വിമര്‍ശനമുന്നയിച്ചത്. പരാമര്‍ശം തിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ് ആവശ്യപ്പെട്ടു. എന്നാല്‍ കരമന ഹരി ആ ആവശ്യം അംഗീകരിച്ചില്ല, താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും വ്യക്തമാക്കി. അതിനിടെ, മറ്റൊരു മുതലാളി മുഖ്യമന്ത്രിയുടെ സ്വീകരണമുറി വരെ പോകുന്നുവെന്നും വിമര്‍ശിച്ചു. ഇതിനെ തുടര്‍ന്നാണ് വിമര്‍ശനത്തിന്റെ ഉദ്ദേശ്യലക്ഷ്യം പരിശോധിക്കന്‍ പാര്‍ട്ടി തീരുമാനിച്ചത്. കരമന ഹരിയോട് വാക്കാല്‍ പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടു. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ തലസ്ഥാനത്തെ ബിസിനസ് ബന്ധങ്ങള്‍ കമ്മ്യൂണിസ്റ്റ് രീതിക്ക് നിരക്കുന്നതല്ലെന്നും ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. ഇത് ആദ്യമായാണ് എ.എന്‍. ഷംസീറിനെതിരെ കടുത്ത ആക്ഷേപം ഒരു ജില്ലാ കമ്മിറ്റിയില്‍ ഉണ്ടാകുന്നത്. ജയിഷായുമായി ബന്ധമുള്ള തിരുവനന്തപുരത്തെ ഫാര്‍മ ഉടമയുമായി ഷംസീര്‍ അടുത്ത സൗഹൃദം പുലര്‍ത്തുന്നു. ഇത് ബിസിനസ് ബന്ധമാണെന്നും ആക്ഷേപം ഉയര്‍ന്നു. കമ്മ്യൂണിസ്റ്റ് രീതിക്ക് ചേരുന്നതെല്ലാം ഷംസീറിന്റെ ബിസിനസ് ബന്ധമെന്നും കുറ്റപ്പെടുത്തല്‍ ഉണ്ടായി. മുഖ്യമന്ത്രിക്കും സ്പീക്കറിനും എതിരെ മുതലാളികളുമായിട്ടുള്ള ബന്ധം ആരോപിക്കപ്പെട്ട വിഷയം സിപിഎം ഗൗരവ്വത്തോടെയാണ് കാണുന്നത്. അതിനിടെ ചര്‍ച്ചയില്‍ 3 അംഗങ്ങള്‍ ന്യൂനപക്ഷ പ്രീണനം നടത്തിയെന്ന ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം വാഗ്വാദത്തിന് കാരണമായി.
There are rumors that CPM leader Karamana Hari will join BJP