കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ വീണ്ടും പ്രിന്‍സിപ്പലിന് ഭീഷണി. എസ്.എഫ്.ഐ നേതാവിനെ മര്‍ദ്ദിച്ച അധ്യാപകന്‍ ഇനി രണ്ടു കാലില്‍ കോളേജില്‍ കയറില്ലെന്നാണ് എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയുടെ ഭീഷണി. വിദ്യാര്‍ത്ഥികളോട് മുമ്പും മോശമായി പ്രിന്‍സിപ്പല്‍ പെരുമാറിയിട്ടുണ്ടെന്ന് ഏരിയാ സെക്രട്ടറി നവതേജ് പ്രതികരിച്ചു. ഇന്ന് കോളേജിലേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെയാണ് എസ്.എഫ്.ഐ ആരോപണവുമായി രംഗത്ത് വന്നത്. പ്രിന്‍സിപ്പാലിനെയും സ്റ്റാഫ് സെക്രട്ടറിയെയും ഒരു കാരണവശാലും ക്യാമ്പസ്സില്‍ കയറ്റില്ലെന്നും സമരം ശക്തമാക്കാനാണ് തീരുമാനമെന്നും പറഞ്ഞ എസ്എഫ്‌ഐ നേതാക്കള്‍ പ്രിന്‍സിപ്പലിനെതിരെ ഭീഷണിയും മുഴക്കി.
എസ്.എഫ്.ഐ നേതാവിനെ മര്‍ദ്ദിച്ച അധ്യാപകന്‍ ഇനി രണ്ടു കാലില്‍ കോളേജില്‍ കയറില്ലെന്നു എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നവതേജ് പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള കഴിവ് എസ്.എഫ്.ഐക്ക് ഉണ്ടെന്നും ഈ അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്.എഫ്.ഐക്ക് അറിയാമെന്നും ഇപ്പോള്‍ സംയമനം പാലിക്കുകയാണെന്നും നവതേജ് പറഞ്ഞു. പ്രിന്‍സിപ്പലിനെ അടിച്ചു ആശുപത്രിയില്‍ ആക്കാന്‍ തീരുമിച്ചിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കില്‍ അതും ചെയ്‌തേനേയെന്നും നവതേജ് പറഞ്ഞു.
contant highlights; SFI’s threat against Gurudeva College principal: He will not enter the college with two legs