മാധ്യമപ്രവര്‍ത്തകന്‍ എം ആര്‍ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷന്‍, കൈരളി ടി വി, റിപ്പോര്‍ട്ടര്‍ ചാനല്‍, ഇ ടിവി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിൽ ആകാശവാണിയില്‍ ക്യാഷ്യല്‍ ന്യൂസ് എഡിറ്ററായിരുന്നു. മൃതദേഹം കിംസ് ആശുപത്രിയില്‍ നിന്നും വൈകിട്ടോടെ പ്രസ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പൊതുദര്‍ശനത്തിനുശേഷം സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോകും. വയനാട് സുല്‍ത്താന്‍ ബത്തേരി കുപ്പാടി പുത്തന്‍ വിള എം രവീന്ദ്രന്‍ പിള്ളയുടെയും സി.എച്ച് വസന്തകുമാരിയുടെയും മകനാണ്. ഭാര്യ – ഷൈമി ഇ. പി. (മീഡിയ കോര്‍ഡിനേറ്റര്‍, നോളേജ് ഇക്കോണമി മിഷന്‍), മകള്‍- ഋതു ശങ്കരി. സംസ്‌കാരം സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടുവളപ്പില്‍.