Entertainment

ഭാര്യയെ സന്തോഷിപ്പിക്കാൻ ഇന്ദ്രൻസിൻ്റെ തന്ത്രം ഫലിച്ചോ? | Kanakarajya Teaser is out

കൗതുകമുള്ള തന്ത്രവുമായി കനകരാജ്യം ടീസർ പുറത്ത്

ഫോണിൻ്റെ ബെല്ലടി കേട്ടാണ് വേണു ഫോ ണെടുത്ത് ദേഷ്യത്തോടെ ചോദിച്ചത്

എന്താടീ?

വേണുവേട്ടാ എത്ര നേരമായി വിളിക്കുന്നു. നിങ്ങൾക്കൊന്നു ഫോണെടുത്തൂടെ?

എനിക്കു സൗകര്യമില്ല . വെച്ചിട്ടു പോയേ…

ഭാര്യയാണല്ലേ?’

ഭാര്യ ഫോണിൽ വിളിക്കുമ്പോൾ ദേഷ്യത്തിൽ സംസാരിക്കരുത് .. അവരുപിന്നെയും പിന്നെയും വിളിച്ചോണ്ടിരിക്കും.

നമ്മളു ഫോണെടുത്തിട്ട്

മോളെ…ഞാനിപ്പം വരാം എന്നൊക്കെ സ്നേഹമായിട്ടു പറഞ്ഞാൽ അപ്പം തീരും… കാര്യങ്ങൾ..

അല്ലങ്കി പിന്നെയും പിന്നെയും വിളിച്ചോണ്ടിരിക്കും..

ഇന്ദ്രൻസിൻ്റെ ഈ വാക്കുകൾ കുറിക്കു കൊണ്ടു എന്നു തന്നെ കരുതാം. പിന്നെ വേണുവിൻ്റെ മറുപടി അത്തരത്തിലുള്ളതായിരുന്നു.

വേണുവായി പ്രത്യക്ഷപ്പെട്ടത് മുരളി ഗോപിയാണ്.

ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കനകരാജ്യം എന്ന ചിത്രത്തിൻ്റെ കാതലായ ഭാഗമാണ്. ആരെയും ആകർഷിക്കുന്നതും കൗതുകമുണർത്തുന്നതുമായിരിക്കും ഈ ടീസർ എന്ന് വ്യക്തം.

ഭാര്യാ ഭർത്താക്കന്മാരെ ഏറെ വശീകരിക്കുന്ന ഒരു തന്ത്രം തന്നെയാണ് ഇന്ദ്രൻസ് നൽകുന്ന ഉപദേശം.

ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലവും കുടുംബം തന്നെയാണ്.

കുടുംബ പശ്ചാത്തലത്തിലൂടെ പൂർണ്ണമായ ഒരു ത്രില്ലർ സിനിമയാണ് സാഗർ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സമൂഹത്തിലെ രണ്ടു വ്യത്യസ്ഥ തലങ്ങളിലുള്ള രണ്ടു കഥാപാത്രങ്ങളെ ഏകോപിപ്പിച്ചു കൊണ്ട്. തികച്ചും റിയലിസ്റ്റിക്കായ ഒരു കു പറയുകയാണ് സാഗർ ഈ ചിത്രത്തിലൂടെ. മുമ്പ് ആലപ്പുഴയിൽ നടന്ന രണ്ടു യഥാർത്ഥ സംഭവങ്ങൾ ഈ ചിത്രത്തിൻ്റെ അടിത്തറയാണ്.

നമ്മുടെ സമൂഹത്തിൽ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില യാഥാർത്ഥ്യങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.

ശ്രീജിത് രവി, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ ലിയോണാ ലിഷോയ് ആതിരാപട്ടേൽ ഉണ്ണിരാജ, ജയിംസ് എല്യാ ഹരീഷ് പെങ്ങൻ. അച്ചു താനരുൻ, രാജേഷ് ശർമ്മ,രമ്യാ സുരേഷ്, ജോർഡി പൂഞ്ഞാർ ശരി വിദ്യാമുല്ലശ്ശേരി, ജോളി ചിറയത്ത്, സൈനാ കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഹരിതാരായ ഞാൻ മനു മഞ്ജിത്ത്. ധന്യാ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളിധരൻ ഈണം പകർത്തിരിക്കുന്നു.

അഭിലാഷ് ആനന്ദ് ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം. പ്രദീപ്

കോസ്റ്റ്യൂം ഡിസൈൻ-സുജിത് മട്ടന്നൂർ.

മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സനു സജീവ്.

പ്രൊഡക്ഷൻ മാനേജർ -കല്ലാർ അനിൽ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ശ്രീജേഷ്ചിറ്റാഴ

പ്രൊഡക്ഷൻ കൺട്രോളർ – ജിത്ത് പിരപ്പൻകോട്.

ജൂലെ അഞ്ചിന് ഈ ചിത്രം പ്രദർശനത്തിനെ

ത്തുന്നു.

വാഴൂർ ജോസ്

 

Content highlight : Kanakarajya Teaser is out