ഇന്ത്യയുടെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് കാശ്മീർ കാശ്മീർ എന്നും ഒരു നീറുന്ന പ്രശ്നം തന്നെയാണ് ഇന്ത്യയ്ക്ക് എന്ന് ദൃശ്യവിസ്മയത്തിന്റെ കാര്യത്തിൽ കാശ്മീർ അല്പം മുന്നിലാണെന്ന് തന്നെ പറയണം എപ്പോഴും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരുപാട് ഘടകങ്ങൾ കാശ്മീരിൽ ഉണ്ട് കാശ്മീരിന്റെ സൗന്ദര്യം ഇപ്പോഴും വിനോദസഞ്ചാരികളെ മാടിവിളിക്കുന്ന ഒന്നാണ് കുളിരാർന്ന പ്രകൃതിക്കൊപ്പം ഒരുപാട് മനോഹരമായ നിമിഷങ്ങൾ കൂടി നമുക്ക് കാശ്മീരിൽ ആസ്വദിക്കാൻ സാധിക്കും കാശ്മീരിന്റെ ദൃശ്യ ചാരുത ഒരു വാക്കാലോ വർണ്ണനയാലോ തീരില്ല
ഭൂമിയിലെ ഒരു സ്വർഗം തന്നെയാണ് കാശ്മീർ എന്ന് പറയണം. ദാൽ തടാകവും ചിന്നാർ മരങ്ങളും ഒക്കെ നിറഞ്ഞുനിൽക്കുന്ന കാശ്മീരിലേക്ക് ഒരു യാത്ര പോവുകയാണെങ്കിൽ മേഘങ്ങൾക്കൊപ്പം മലകൾ താണ്ടി വേണം പോകാൻ ഏറ്റവുമാകര്ഷിക്കുന്ന ഒന്നാണ് അവിടെയുള്ള പീർ പാഞ്ചാലിനെ താഴ്വര ദാൽ തടാകത്തിന് അരികിലുള്ള ഹോട്ടലുകളാണ് ഈ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ അത്രത്തോളം മനോഹരമായ കാഴ്ചകളാണ് അവിടം സമ്മാനിക്കുന്നത് അവിടെയെത്തുന്ന യാത്രികരെ വരവേൽക്കാൻ പാതയോരത്ത് ചെറിയ ചായക്കടകൾ ഉണ്ട് അവിടെ കഥ പറഞ്ഞുകൊണ്ടിരിക്കുന്ന ചില വൃദ്ധർ അവർ സിഗരറ്റിന് പകരം ഹൂക്ക എന്ന ഒരു വസ്തുവാണ് വലിക്കുന്നത്
ഒരു മടിയോടെ ഉണർന്നുവരുന്ന സൂര്യന്റെ പുലർ കാഴ്ചകളിലൂടെയാണ് കാശ്മീർ മനോഹരമാകുന്നത് മങ്ങിയ വെളിച്ചത്തിൽ മാത്രമായിരിക്കും ആ സമയത്ത് ഹിമാലയൻ മലനിരകൾ കാണാൻ സാധിക്കുന്നത് അവയ്ക്കു മുകളിൽ വട്ടമിട്ട് പറക്കുന്ന പക്ഷികൾ ഒരു പ്രത്യേക കാഴ്ച തന്നെയാണ് നമുക്ക് നൽകുന്നത് മറ്റൊരു പ്രത്യേകത ശിക്കാര വള്ളങ്ങളാണ് ചെറിയ മേൽക്കൂരയുടെ അലങ്കരിച്ച ഈ തോണികളെ ശിക്കാര വള്ളങ്ങൾ എന്നാണ് പറയുന്നത് കാശ്മീരിൽ എത്തുന്നവർ ആരും ഉപേക്ഷിക്കാത്ത ഒരു യാത്രയായിരിക്കും അത്
തടാകത്തിന്റെ കാഴ്ചകളും കാശ്മീരിന്റെ കുളിര് ആസ്വദിക്കാൻ ശിക്കാരവള്ളങ്ങളിലെ യാത്ര ഒരു പ്രത്യേക അനുഭൂതി നൽകും സാധാരണ നമ്മൾ റോഡരികിൽ ഇരിക്കുന്ന കച്ചവടക്കാരെയാണ് കാണുന്നത് എങ്കിൽ ചെറു തോണികളിൽ എത്തുന്ന കച്ചവടക്കാരെയാണ് കാശ്മീരിൽ കാണാൻ സാധിക്കുന്നത് പഴവർഗങ്ങൾ ആഭരണങ്ങൾ കാശ്മീരി കുങ്കുമം അങ്ങനെ ഒരുപാട് സാധനങ്ങളുമായി ആണ് ഇവർ ചെറുതോണികളിൽ എത്തുന്നത് യാത്രികരെ ആകർഷിക്കുവാൻ വേണ്ടി ഇവിടെ പൂക്കൾ കൊണ്ട് അലങ്കരിച്ച കുഞ്ഞു ദ്വീപുകൾ കാണാൻ സാധിക്കും അവിടെയാണ് തടിയിൽ തീർത്ത ചെറിയ വീടുകൾ അവിടെത്തന്നെ ചിന്നാർ മരങ്ങളും ഉണ്ട്
കാശ്മീരിനെ സൗന്ദര്യപൂരിതമാക്കുന്നതിൽ മരങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് കാരണം ഓരോ ഋതുക്കൾക്കും അനുസരിച്ച് അവയുടെ നിറം മാറിക്കൊണ്ടേയിരിക്കും ചില സമയങ്ങളിൽ ഇവ രണ്ടുംകൂടി നിറഞ്ഞ നിറം അങ്ങനെ പലതരത്തിലുള്ള നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത് ഓരോ ഋതുവിന് അനുസരിച്ച് ഇവയുടെ നിറം മാറുന്നത് കാണാൻ സാധിക്കും അത് കാശ്മീരിന്റെ ഒരു വലിയ പ്രത്യേകതയാണ് നിരവധി സിനിമകൾക്ക് ലൊക്കേഷൻ ആയിട്ടുള്ള സ്ഥലമാണ് കാശ്മീർ വിനോദസഞ്ചാരികൾക്ക് എന്നും ഇഷ്ടപ്പെട്ട ഒരു ഡെസ്റ്റിനേഷനായി കാശ്മീർ മാറിയിട്ടുണ്ട് ശ്രീനഗർ വിമാനത്താവളമാണ് കാശ്മീരിൽ എത്തിച്ചേരാനുള്ള ഏറ്റവും അടുത്ത മാർഗ്ഗം ഡൽഹി മുംബൈ എന്നിവിടങ്ങളിൽ നിന്നുമാണ് കാശ്മീരിലേക്ക് പൊതുവേ വിമാന സർവീസ് ദിവസേന നടത്തുന്നത് ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യുന്നവർക്ക് ജമ്മു റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങാൻ സാധിക്കുന്നത്