ഇരിട്ടി: കണ്ണൂർ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കോളജ് വിദ്യാർഥിനികളെ കാണാതായി. ഇരിട്ടി പൂവം ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാർത്ഥിനികളാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.
പോലീസും ഫയർഫോഴ്സും സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്. പ്രദേശവാസികളും കാണാതായവർക്കായി തിരച്ചിലിൽ ഏർപ്പെട്ടിട്ടുണ്ട്.