എല്ലാ വീടുകളിലും ഉപയോഗിക്കുന്ന ഒന്നാണ് എൽപിജി സ്ത്രീകൾ എല്ലാവരും ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് പാചകം ചെയ്യുമ്പോഴും മറ്റും പലപ്പോഴും ഗ്യാസിന് ലീക്ക് ഉണ്ടാവാറുണ്ട് അപ്പോൾ ഭയന്നു പോകുന്നവരാണ് കൂടുതൽ ആളുകളും എന്നാൽ ഭയന്നു പോകാതെ ആ സാഹചര്യത്തെ എങ്ങനെ മികച്ചതാക്കാം എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഗ്യാസ് സിലിണ്ടർ മാറ്റിവയ്ക്കുന്ന സാഹചര്യത്തിൽ ഒരുപാട് ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ് സിലിണ്ടർ നീക്കം ചെയ്ത പുതിയ സിലിണ്ടർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നോബ് ഓൺ ചെയ്യുമ്പോൾ പലപ്പോഴും ഗ്യാസിൽ ചോർച്ച അനുഭവപ്പെടാം
രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടാൽ പിന്നെ ഒന്നും നോക്കരുത് ഗ്യാസ് എത്രയും പെട്ടെന്ന് അടയ്ക്കുക എന്നതാണ് പിന്നീടുള്ള മാർഗ്ഗം എന്നാൽ നമുക്ക് സ്വാഭാവികമായും ആ സമയത്ത് ഒരു ഭയമുണ്ടാകും എന്തെങ്കിലും സംഭവിക്കുമോ എന്ന് ഈ സാഹചര്യത്തിൽ നോബ് ഓഫ് ചെയ്ത ഉടൻതന്നെ ഗ്യാസ് ഏജൻസി വിവരമറിയിക്കുകയാണ് കൂടുതൽ ആളുകളും ചെയ്യുന്നത് എന്നാൽ അവിടെ നിന്നും നമുക്ക് അനുകൂലമായ ഒരു മറുപടി ചിലപ്പോൾ ലഭിച്ചില്ല എന്നാൽ ഇനിമുതൽ അങ്ങനെ പരിഭ്രാന്തി ഉണ്ടാകുമ്പോൾ നിങ്ങൾ നേരെ ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്തു നോക്കുക
ആ സമയത്ത് ഒരു എമർജൻസി നമ്പർ നിങ്ങൾക്ക് ലഭിക്കും ഗ്യാസിന് ചോർച്ച ഉണ്ടായാൽ വിളിക്കാൻ ഉപയോഗിക്കേണ്ട എമർജൻസി നമ്പറാണ് ഇത് 1906 എന്ന നമ്പറാണ് ഗൂഗിളിൽ കാണിക്കുന്നത് ആ നമ്പറിൽ വിളിക്കുമ്പോൾ തന്നെ ട്രൂകോളറിൽ ഗ്യാസ് ലീക്കേജ് എമർജൻസി എന്ന് അറിയാനും സാധിക്കും അവിടെനിന്നും ഒരു സ്ത്രീ ഫോൺ എടുക്കും പിന്നീട് നമ്മുടെ പ്രശ്നം അവരോട് പറയുക ഒരു മണിക്കൂറിനുള്ളിൽ സർവീസ് ചെയ്യേണ്ട ആൾ നിങ്ങളുടെ വിലാസത്തിൽ എത്തും
നമ്മുടെ ഗ്യാസിന്റെ പൈപ്പാണ് ചോർന്നത് എങ്കിൽ പുതിയ പൈപ്പിന്റെ ചാർജ് നമ്മൾ നൽകണം അതല്ലെങ്കിൽ നമുക്ക് കുഴപ്പമില്ല അരമണിക്കൂറിനുള്ളിൽ അവർ വരേണ്ടത് അത്യാവശ്യമാണ് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യും അവിടെ വരുന്ന വ്യക്തി നിങ്ങളുടെ സിലിണ്ടർ പരിശോധിക്കുകയും അത് എന്താണ് പ്രശ്നം എന്ന് കണ്ടെത്തുകയും ചെയ്യും എന്നാൽ നമ്മൾ അവർക്ക് പണം നൽകുകയാണെങ്കിൽ അവരത് സ്വീകരിക്കില്ല
കാരണം ഇത് അവരുടെ ജോലിയാണ് കേന്ദ്രസർക്കാർ ഇതിന് അവർക്ക് പണം നൽകുന്നുണ്ട് അതുകൊണ്ട് ഇത് ഓരോ ഉപഭോക്താവിനും സൗജന്യമായി ലഭിക്കേണ്ട സേവനമാണ് അരമണിക്കൂറിനുള്ളിൽ സർവീസ് ചെയ്യുന്ന വ്യക്തി വീട്ടിലെത്തിയില്ല എങ്കിൽ ഇതേ നമ്പറിൽ നിന്നും ഇങ്ങോട്ട് കോൾ വരും പ്രശ്നം പരിഹരിച്ചു എന്ന് അവർ ചോദിക്കും 24 മണിക്കൂറിലും ഈ സർവീസ് നിങ്ങൾക്ക് ലഭിക്കുന്നതും ആണ് ഇത് എല്ലാ ഗ്യാസ് കമ്പനികളുമായി ബന്ധപ്പെട്ടതാണ് ഗ്യാസ് ഉപയോഗിക്കുന്ന ഓരോ വ്യക്തിയിലേക്കും ഈ ഒരു അറിവ് എത്തിക്കേണ്ടത് അത്യാവശ്യമാണ്