യമുനോത്രി, ഗംഗോത്രി, കേദർനാഥ്, ബദ്രിനാഥ് ഇന്ത്യയിലെ നാല് പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളുടെ ഒരു കൂട്ടമാണ് ചാർ ധാം. ചാർധാം ക്ഷേത്രങ്ങൾ സ്ഥാപിതമായതുമുതൽ, ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നത് മോക്ഷം നേടുന്നതിനുള്ള ഒരു വഴിയായി മാറി. ഹരിദ്വാർ ഉൾപ്പെടെ എണ്ണിയാലൊടുങ്ങാത്തത്രെയും ക്ഷേത്രങ്ങളുണ്ട് ഹിമാലയൻ മലനിരകളാൽ വിസ്തൃതമായ ഈ നാട്ടിൽ. അവയിൽ പ്രധാനപ്പെട്ടതാണ് യമുനോത്രി, ഗംഗോത്രി, കേദർനാഥ്, ബദ്രിനാഥ് എന്നിവ. നാലിടങ്ങളും കൂടി ചേർത്താൽ ‘ചാർ ധാം’ ആയി, അതായത് നാല് ആത്മീയ കേന്ദ്രങ്ങളെന്ന് അർഥം.സമുദ്രനിരപ്പിൽനിന്ന് 3,500 മീറ്ററിലധികം ഉയരെ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രങ്ങൾ വർഷത്തിൽ ആറു മാസത്തോളം ശൈത്യകാലത്ത് അടഞ്ഞുകിടക്കും. ശൈത്യം മാറി സൂര്യകിരണങ്ങൾക്ക് ശക്തിയേറുന്ന ഉഷ്ണകാലത്തിലേക്ക് കടക്കുന്നതോടെ ക്ഷേത്രങ്ങളും തുറക്കും. ഏപ്രിൽ അല്ലെങ്കിൽ മേയ് മാസം അക്ഷയ ത്രിതീയയോട് കൂടി തുറക്കുന്ന ക്ഷേത്രങ്ങൾ ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ ദീപാവലിയോട് കൂടിയാണ് അടയ്ക്കുക.ചമോലി ജില്ലയിലാണ് മഹാവിഷ്ണു ക്ഷേത്രമായ ബദ്രിനാഥ് സ്ഥിതിചെയ്യുന്നത്. ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിൽനിന്ന് ബസ് സൗകര്യമുണ്ട്. ഋഷികേശ് – ബദ്രിനാഥ് ഏകദേശ ദൂരം 300 കിലോമീറ്ററാണ്. ഹരിദ്വാറിൽനിന്ന് 320 കിലോമീറ്ററും.
യമുന നദിയുടെ ഉത്ഭവസ്ഥാനമാണ് യമുനോത്രി. ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലാണ് ഇവയുള്ളത്. ഹിമാലയത്തിന് 3293 മീറ്റർ ഉയരത്തിലാണ് ഇതിന്റെ സ്ഥാനം. ഹിന്ദുമത വിശ്വാസപ്രകാരം യമുന ദൈവങ്ങളുടെ ഇരിപ്പിടമാണ് യമുനോത്രി.
ഗംഗോത്രി ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഉത്തര കാശി ജില്ലയിലെ ഒരു നഗരപഞ്ചായത്താണ്. ഉത്തരകാശിയിൽ നിന്നും 99 കിലോമീറ്റർ അകലെയാണ് ഗംഗോത്രി സ്ഥിതിചെയ്യുന്നത്. ഭഗീരഥി നദിക്കരയിലെ ഒരു ഹിന്ദു പുണ്യ സ്ഥലമായാണിതു കണക്കാക്കപ്പെടുന്നത്.
കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം. മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്. ശങ്കരാചാര്യർ പുനർനിർമ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം.അളകനന്ദാനദിയുടെ തീരത്താണ് ഈ ക്ഷേത്രം. ദേവപ്രയാഗ്, രുദ്രപ്രയാഗ്, കർണ്ണപ്രയാഗ്, പിപ്പൽക്കോട്ടി, ജോഷിമഠ് എന്നീസ്ഥലങ്ങൾ കടന്നാണ് ബദരിയിലെത്തേണ്ടത്. ബദരിനാഥിലെ അതിപ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രം, മെയ് പകുതിയോടെ തുറക്കുകയും നവംബറിൽ അടയ്ക്കുകയും ചെയ്യും
Content highlight : Char Dham v t e Jagannath Puri