ഗുരുതരമായ എസ്.എം.എ ജനിതക രോഗം രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശികളുടെ ആറുമാസം പ്രായമുളള മൽഖാ റുഹി എന്ന പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമത്തിൽ ഓ ഐ സി സി – ഇൻകാസ് ഖത്തറും പങ്കാളികളായി.
ഖത്തർ ചാരിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മിൽഖാ റൂഹിക്കുള്ള സാമ്പത്തീക സഹായം ഓ ഐ സി സി ഇൻകാസ് നേതാക്കൾ ഖത്തർ ചാരിറ്റിക്ക് കൈമാറി.
ചുരുങ്ങിയ സമയത്തിനുള്ളിൽ സെൻട്രൽ കമ്മറ്റിയുടെയും വിവിധ ജില്ലാകമ്മറ്റികളുടെയും നേതൃത്വത്തിൽ സമാഹരിച്ച തുകയാണ് കൈമാറിയത്. വർക്കിംഗ് പ്രസിഡണ്ട് അൻവർ സാദത്ത്, ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ, ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ, ഗ്ളോബൽ കമ്മിറ്റിയംഗം ജോൺഗിൽബർട്ട്, നാസ്സർ വടക്കേക്കാട്,ജോയിന്റ് ട്രഷറർ നൗഷാദ് ടി കെ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജൂട്ടസ്സ് പോൾ, മുജീബ്, രെൻജു, ബാബു കേച്ചേരി, ഷെജിൽമൂസ ,നവാസ് കോട്ടയം എന്നിവർ പങ്കെടുത്തു.