Wayanad

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കൽപ്പറ്റ: മുട്ടിൽ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ  ഹോസ്പിറ്റലിൽ  കൊച്ചി അമൃത ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും സൗജന്യ  മരുന്ന് വിതരണവും  നടത്തി.

സ്വാമി വിവേകാന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ  ഡോ. ധനഞ്ജയ് ദിവാകർ സഗ്ദിയോ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പക്ഷാഘാതം, അപസ്മാരം, കുട്ടികളുടെ ശസ്ത്രക്രിയ തുടങ്ങിയ സ്‌പെഷ്യലിറ്റി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ക്യാമ്പിലുണ്ടായിരുന്നു.

ആദിവാസി മേഖലകളിൽ നിന്നുള്ള ഇരുന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. അമൃത ആശുപത്രിയിലെ  സ്‌ട്രോക്ക് മെഡിസിൻ വിഭാഗം മേധാവി ഡോ. വിവേക് നമ്പ്യാർ, അഡ്വാൻസ് സെന്റർ ഫോർ എപ്പിലെപ്പ്സി  മേധാവി ഡോ. സിബി ഗോപിനാഥ് , ജനറൽ സർജറി വിഭാഗം പ്രൊഫസർ  ഡോ. സി. ശ്രീകുമാർ, ഡോ. ശ്രീനാഥ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ മാനേജർ  വി  കെ ജനാർദ്ധനൻ സ്വാഗതവും അമൃത ടെലി മെഡിസിൻ സിസ്റ്റം  അഡ്മിനിസ്‌ട്രേറ്റർ   രജീഷ് വെള്ളമുണ്ട  നന്ദിയും  പറഞ്ഞു.