Movie News

അമേരിക്കയിലും കേരളത്തിലുമായി ചിത്രീകരിച്ച ഒരു സ്മാർട്ട് ഫോൺ പ്രണയം എന്ന ചിത്രം ജൂലൈ 5ന് തീയറ്ററിൽ എത്തുന്നു | Filmed in America and Kerala, Oru Smart Phone Pranayam hits the theaters on July 5

സ്കൈ ഷെയർ പിക്ചേഴ്സിന്റെ ബാനറിൽ ചാൾസ് ജി തോമസ് കഥ,തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അൻഷെൽ റോസ്. ഡി യോ പി ഷാഹു ഷാ നിർവഹിക്കുന്നു. ചാൾസ് ജി തോമസ് എഴുതി പ്രശാന്ത് മോഹന്റെ സംഗീതസംവിധാനത്തിൽ വിനീത് ശ്രീനിവാസനും ആരതിപ്പൊടിയും പാടിയ ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.

 

എഡിറ്റിംഗ് എ ആർ ജിബീഷ്. മ്യൂസിക് ഡയറക്ടർ പ്രശാന്ത് മോഹൻ എം പി. കോസ്റ്റും ഡിസൈനർ ഗൗരി പാർവതി. പ്രൊഡക്ഷൻ കൺട്രോളർ സുനിൽ.ആർട്ട് ഗിരീഷ്.ഗാനരചന ചാൾസ് ജി തോമസ്.മേക്കപ്പ് ബിന്ദു ക്ലാപ്പന.അസോസിയറ്റ് ഡയറക്ടർ മനു.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് തിരുവഞ്ചൂർ.സ്റ്റിൽസ് അനിജ ജലൻ.ഫൈനാൻസ് കൺട്രോളർ അജിത സി ശേഖർ.

ഒരു സ്മാർട്ട് ഫോണി ലൂടെയുള്ള പ്രണയം നിരവധി ദുരൂഹതയിലേക്കുള്ള യാത്രയായി തീരുന്നു. രണ്ട് കുടുംബങ്ങളെ സമുന്യ പ്പിച്ചുകൊണ്ട്, നിരവധി ട്വിസ്റ്റുകളിലൂടെ സഞ്ചരിക്കുന്ന കഥയാണിത്. ലൈവ് ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലെർ മൂഡ് ആണ് ചിത്രം. മലയാള സിനിമയിൽ ഇത്തരത്തിലുള്ള കഥയുടെ ആഖ്യാന രീതി ഏറെ പുതുമ നിലനിർത്തുന്നു.അമേരിക്കയിലും കേരളത്തിൽ, കൊച്ചി, വാഗമൺ എന്നിവിടങ്ങളിൽ ആണ് ചിത്രീകരണം നടന്നത്.

ഹേമന്ത് മേനോൻ,പ്രിൻസ്,സായികുമാർ,പത്മരാജ് രതീഷ്,സന്തോഷ് കീഴാറ്റൂർ,ബാജിയോ ജോർജ്,ബാലാജി ശർമ,നയനപ്രസാദ്,അശ്വതി അശോക് , എലിസബത്ത് സരിത കുക്കു എന്നിവർ അഭിനയിക്കുന്നു. ജൂലൈ 5ന്

72 ഫിലിം കമ്പനി ചിത്രം തിയേറ്ററിൽ എത്തിക്കുന്നു.

പി ആർ ഒ എം കെ ഷെജിൻ

Content highlight : Filmed in America and Kerala, Oru Smart Phone Pranayam hits the theaters on July 5