തിരുവനന്തപുരം എന്ന് കേൾക്കുമ്പോൾ തന്നെ വായന പ്രേമികളുടെ മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് പാളയവും ആ തെരുവോരങ്ങളിൽ മരങ്ങൾക്ക് കീഴെ നീണ്ടു കിടക്കുന്ന പുസ്തക കടകളുമാണ്. പുതിയതും പഴയതുമായ ആയിരക്കണക്കിന് പുസ്തകങ്ങളാണ് അവിടെ നിരതെറ്റി വാങ്ങാൻ വരുന്നവരെ കാത്തു നിൽക്കുന്നത്.പുസ്തകം വാങ്ങാനായി വരുന്നവർ മാത്രമല്ല തങ്ങൾ എഴുതിയ പുസ്തകം അവിടെ വിൽക്കുന്നുണ്ടോ? എന്താണ് വായനക്കാരുടെ അഭിപ്രായങ്ങൾ എന്നറിയാൻ എഴുത്തുക്കാരും അവിടെ സ്ഥിരം സന്ദർഷകരാണ്.പഴയതും അധികം ഉപയോഗിച്ചിട്ടില്ലാത്തതുമായ ഏതു പുസ്തകങ്ങളും ഇവിടെ വാങ്ങാനാകും. അവിടെ പോകുന്ന ഓരോരുത്തർക്കും പുതിയ ഓരോ അനുഭവങ്ങളാണ് പുസ്തകം വിൽക്കാൻ നിൽക്കുന്ന ചേട്ടന്മാർ തരുന്നത്, പുസ്തകങ്ങളുടെ കഥ, എവിടെ നിന്ന് വാങ്ങുന്നു എങ്ങനെ വാങ്ങുന്നു, എപ്പോഴൊക്കെ വന്നാൽ ഏതൊക്കെ ബുക്ക് കിട്ടും, എന്നിങ്ങനെ അവർക്ക്ഒ പറയാൻ ഒത്തിരിയുണ്ട്
അങ്ങനെ ഒരനുഭവം പങ്കു വച്ചിരിക്കുകയാണ് ഹരി പത്തനാപുരം.
തിരുവനന്തപുരം ആയുർവേദ കോളേജിന് മുന്നിലുള്ള പുസ്തക കടയിൽ നിന്നും തനിക്കുണ്ടായ അനുഭവം ആണിത്.തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനുഭവം പങ്കുവെച്ചത്.
പുസ്തക വില്പനക്കാരനായ സിദ്ദീഖിന് ഓരോ എഴുത്തുകാരെ പറ്റിയും പുസ്തകങ്ങളെ പറ്റിയുമുള്ള അഗാധമായ അറിവാണ് ഹരി പത്തനാപുരം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കൗതുകത്തോടെ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ,
“Paulo Coelho യുടെ ഏത് പുസ്തകത്തെ കുറിച്ചും ചോദിക്കൂ. .ഉടൻ മറുപടി കിട്ടും,ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവൽ പരമ്പരയായ ഹാരി പോട്ടറിന്റെ ഏത് ഭാഗവും ചോദിക്കൂ. .തെറ്റില്ലാതെ പറയും
William Shakespeare ന്റെയോ
James Patterson
Charles Dickens
Arundhati Roy
Ruskin Bond
Chetan Bhagat
Meera Bhai എന്നിവരുടെയൊക്കെ പുസ്‌കങ്ങൾ കാണാപാഠമാണ്. ..
പുസ്തകവുമായി ബന്ധപ്പെട്ട എന്ത് സംശയവും നിങ്ങൾക്ക് ചോദിക്കാം. .
എന്റെ അടുത്ത് നിൽക്കുന്ന ആ സിദ്ദിഖിനോട് അദ്ദേഹമാണ് അവിടെ ബുക്ക് എടുത്ത് നൽകുന്നത് …തിരുവനന്തപുരം ആയുർവേദ കോളേജിനു അടുത്തുള്ള റോഡ് വക്കിലെ പുസ്തക കടയിൽ നിന്നാണ് ഞാൻ പുസ്തകം വാങ്ങാറുള്ളത്. നിങ്ങളും ട്രൈ ചെയ്യൂ.”
തിരുവനന്തപുരത്തെ ഈ കുഞ്ഞു ബുക്ക്‌ഷോപ്പ് പോലുള്ള ശാന്തമായ കോണുകളിൽ, പുസ്തകങ്ങളോടും അവയുടെ ഉത്ഭവത്തോടും ആവേശത്തോടെ ഇടപഴകുന്ന സിദ്ദിഖിനെ പോലുള്ള ശ്രദ്ധേയരായ വ്യക്തികളെ നാം പലപ്പോഴും അപ്രതീക്ഷിതമായി കണ്ടുമുട്ടാം.
ഒന്ന് സംസാരിക്കാൻ നിന്ന് കൊടുത്താൽ മതി കഥകളുടെ നൂറ് കണക്കിന് കെട്ടുകൾ അവർ നമ്മുക്ക് മുന്നിലേക്ക് അഴിച്ചിട്ടോളും…
Content highlight : “Ask any book by Paulo Coelho; They have hundreds of stories to tell!!