ദുബായില്‍ മില്യണ്‍ കണക്കിന് ദിര്‍ഹമിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി വണ്ടി ചെക്ക് നല്‍കി മലയാളി നേതൃത്വം നല്‍കുന്ന കമ്പിനി പറ്റിച്ചതായി പരാതി. 20 ലധികം മലയാളികള്‍ നേതൃത്വം നല്‍കുന്ന കമ്പിനികളെയാണ് ഇവര്‍ തട്ടിപ്പിന് ഇരായാക്കിയിരിക്കുന്നതെന്ന് പണം നഷ്ടമായവര്‍ വ്യക്തമാക്കി. ഖലീജ് ടൈംസ ഉള്‍പ്പടെയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് തട്ടിപ്പിലൂടെ കമ്പിനികള്‍ക്ക് ഏകദേശം 400 ലക്ഷം ദിര്‍ഹമിന്റെ നഷ്ടമാണുണ്ടായിരിക്കുന്നത്. മാക്‌സ് ക്ലോവ് ടെക്‌നോലജീസ് എന്ന പേരില്‍ ദുബായില്‍ പ്രവര്‍ത്തിക്കുന്ന കമ്പിനിയാണ് തട്ടിപ്പ് നടത്തിയ മലയാളിയുടെ സ്ഥാപനം. ഇതിനു പുറമെ അഞ്ച് കമ്പനികള്‍ തട്ടിപ്പ് നടത്തിയതായി ദുബായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
ഇവോണ്ട് കണ്‍സള്‍ട്ടന്‍സി, ഐറാ ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നിവ കൈകാര്യം ചെയ്യുന്ന മിര്‍സ ഇലിയാസ് ബെയ്ഗ്, ഭക്ഷ്യവസ്തുക്കളിലും നിര്‍മ്മാണ സാമഗ്രികളിലും ഡിവിഷനുകളുള്ള ഒരു ജനറല്‍ ട്രേഡിംഗ് കമ്പനി എന്നിവര്‍ തന്റെ ബിസിനസുകള്‍ അടുത്തിടെ ഒരേസമയം വണ്ടി ചെക്ക് നല്‍കി കബളിക്കപ്പെട്ടതായി പരാതി നല്‍കി. ലാപ്ടോപ്പുകള്‍, എല്‍ഇഡി ടിവികള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവ വിതരണം ചെയ്യുന്ന ഇവോണ്ട് കണ്‍സള്‍ട്ടന്‍സിക്ക് 958,970 ദിര്‍ഹത്തിന്റെ ഗണ്യമായ നഷ്ടം നേരിട്ടു. കഞഅ ട്രാവല്‍ ആന്‍ഡ് ടൂറിസത്തിന് 648,000 ദിര്‍ഹം വഞ്ചിക്കപ്പെട്ടു, ഉള്ളിയും സാനിറ്ററി വെയറുകളും വിതരണം ചെയ്ത കഞഅ ജനറല്‍ ട്രേഡിംഗ് ആന്‍ഡ് ഫുഡ്സ്റ്റഫിന് 200,315 ദിര്‍ഹം നഷ്ടമായി. അഞ്ചിലധികം വ്യാജ കമ്പിനികളുടെ പേരിലാണ് ഇവര്‍ ദുബായില്‍ വന്‍ തട്ടിപ്പ് നടത്തിയത്. ആദ്യ ഘട്ടത്തില്‍ കമ്പിനികളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുകയും കാശ് അടക്കം കൃത്യമായി അടയ്ക്കുകയും ചെയ്തു. ഇങ്ങനെ കൃത്യമായ ഇടപാടുകള്‍ നടത്തി കമ്പിനികളെ ഇവര്‍ വിശ്വാസത്തില്‍ എടുക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് ചെക്ക് അടിസ്ഥാനത്തില്‍ സാധനങ്ങള്‍ വാങ്ങുകയും ചെയ്തു. ഡേറ്റ് ഇട്ട് നല്‍കിയ ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങിയതോടെയാണ് കമ്പിനിയുടെ കള്ളത്തരങ്ങളും തട്ടിപ്പും പിടിക്കപ്പെടാന്‍ തുടങ്ങിയത്. സെയില്‍സ്മാന്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദി സംസാരിക്കുന്ന ഒരാളാണ് ആദ്യം പുതിയ പര്‍ച്ചയ്‌സ് എടുത്തതെന്ന് കമ്പിനി തട്ടിപ്പിനിരയായ കമ്പിനിയുടെ ഉടമ പറഞ്ഞു. വളരെ പ്രൊഫഷണല്‍ രീതിയിലായിരുന്നു കമ്പിനി പ്രതിനിധികള്‍ നമ്മോട് സംസാരിച്ചതും കാരാറുകള്‍ ഉറപ്പിച്ചതെന്നും പേരു വെളിപ്പെടുത്താത്ത തട്ടിപ്പിന് ഇരയായ വ്യക്തി മാധ്യമങ്ങളോട് പറഞ്ഞു. പെരുന്നാള്‍ അവധിക്കിടെ ചെക്കുകള്‍ സമര്‍പ്പിച്ചപ്പോള്‍ അവയെല്ലാം മടങ്ങിയപ്പോഴാണ് കാര്യം മനസിലായതെന്ന് തട്ടിപ്പിനിരയായ കമ്പിനി പ്രതിനിധികള്‍ പറഞ്ഞു. മാക്‌സ് ക്ലോവ് ടെക്‌നോലജീസ് എന്ന കമ്പിനിക്ക് ദുബായില്‍ ഓഫീസുണ്ട്, ഇവരുടെ മാതൃ കമ്പിനി കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കമ്പിനിയില്‍ മലയാളികളാണ് ജോലി ചെയ്തിരുന്നെങ്കിലും തങ്ങളെ പര്‍ച്ചേയ്‌സ് അടക്കമുള്ള കാര്യങ്ങളില്‍ ബന്ധപ്പെട്ടവര്‍ വിദേശികളാണെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. അവര്‍ അതിവിദഗ്ധമായാണ് കാര്യങ്ങള്‍ അവതരിപ്പിച്ചാണ് വിശ്വാസ്യത നേടിയത്. കിരണ്‍ ഷെല്‍ട്ടണ്‍ ഖ്യാലി എന്ന വ്യക്തിയുടെ പേരിലാണ് കമ്പിനി രജിസ്റ്റ്രര്‍ ചെയ്തിരിക്കുന്നത്.
Complaint that a Malayali-led company was cheated by buying products worth millions of dirhams in Dubai