തമിഴ്‌നാട്ടിൽ വിളവെടുപ്പ് തുടങ്ങിയതിനെ തുടർന്ന് കുത്തനെ ഇടിഞ്ഞ് ഉള്ളിവില. ഉള്ളിവില മൂന്നിലൊന്നായാണ് താഴ്ന്നത്. തെങ്കാശി ജില്ലയിലെ ഗര്ഹസ്കരുടെ പ്രധാന വരുമാന മാർഗം തന്നെ ഉള്ളിയാണ്.
കഴിഞ്ഞ ആഴ്ചകളിൽ കിലോയ്ക്ക് 80 മുതൽ 100 രൂപ വരെ വിലയുണ്ടായിരുന്ന ഉള്ളിവില വിളവെടുപ്പ് തുടങ്ങിയതിന് ശേഷം 20 മുതൽ 40 രൂപ വരെയായി.
വില കുത്തനെ ഇടിഞ്ഞതോടെ കൃഷിക്ക് വേണ്ടി ചെലവഴിച്ച തുക പോലും തിരിച്ച് കിട്ടുന്നില്ല എന്നാണ് കർഷകർ പറയുന്നത്. വരും ദിവസങ്ങളിൽ ഉള്ളിയുടെ ലഭ്യത വർധിക്കുന്നതോടെ വീണ്ടും വില കുറയാൻ സാധ്യതയുണ്ടെന്നും കർഷകർ ആശങ്കപ്പെടുന്നു.