വിദേശത്തുള്ള ഖത്തർ വിസ സെന്ററുകളിൽ ഡ്രൈവർമാരായി ജോലിക്ക് വരുന്ന പ്രവാസികൾക്കുള്ള നേത്ര പരിശോധനാ സേവനം ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ലൈസൻസിങ് സംവിധാനവുമായി ബന്ധിപ്പിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സംവിധാനത്തിലൂടെ, പ്രവാസികൾ പുതിയ വിസയിൽ രാജ്യത്ത് എത്തുമ്പോൾ വീണ്ടും കണ്ണ് പരിശോധന നടത്തേണ്ടതില്ലെന്ന് ഉറപ്പാക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.