ഹിജ്റ വര്‍ഷാരംഭം (മുഹറം 1) പ്രമാണിച്ച് ബഹ്റൈനിൽ പൊതു അവധി പ്രഖ്യാപിച്ചു. ജൂലൈ 7നാണ്(ഞായറാഴ്ച) അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും ജൂലൈ 7ന് അവധിയായിരിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.