ലങ്കാധിപനായിരുന്ന രാവണന്റെ സ്വർണ്ണ നഗരിയായ ശ്രീലങ്ക , മരതകദ്വീപിന്റെ വശ്യതയാർന്ന കാഴ്ചകളും സാഹസികവിനോദങ്ങളിലേർപ്പെടാനുമായി നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തിച്ചേരാറുണ്ട് . ശ്രീലങ്കയുടെ ചരിത്രവും, സംസ്‌കാരവും, പ്രകൃതി സൗന്ദര്യവും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. മീൻ പിടിത്തമാണ് ഇവിടുത്തുക്കാരുടെ മുഖ്യതൊഴിൽ. കടൽതീരങ്ങളും കാഴ്ചകളും നിറഞ്ഞയിവിടം രുചിനിറച്ച വിഭവങ്ങൾക്കും പിന്നിലല്ല. ഇന്ത്യയുടെ കണ്ണീരെന്നും ഇന്ത്യൻ മഹാസമുന്ദ്രത്തിന്റെ മുത്തെന്നും ശ്രീലങ്കയെ വിശേഷിപ്പിക്കുന്നു. ഒരു കാലത്ത്, ശ്രീലങ്ക ഉൾക്കൊള്ളുന്ന ഭൂപ്രദേശം മലേഷ്യ മുതൽ മഡഗാസ്കർ വരെ നീണ്ടുകിടന്നിരുന്ന കരയുടെ ഒരു ഭാഗമായിരുന്നു. ഈ കരയുടെ ഭൂരിഭാഗവും കടലിനടിയിലായി. അവശേഷിക്കുന്ന ഭാഗങ്ങളിലൊന്നാണ് ശ്രീലങ്ക.
ശ്രീലങ്കയിലെ പുണ്യനഗരവും പ്രസിദ്ധമായ ബുദ്ധമതതീർഥാടന കേന്ദ്രവുമാണ് അനുരാധപുരം. പ്രാദേശികമായി ‘രാജരത’ അഥവാ രാജാക്കന്മാരുടെ നാട് എന്നറിയപ്പെടുന്ന ഈ പ്രദേശം. തലസ്ഥാനമായ കൊളംബോയിൽ നിന്ന് ഏതാണ്ട് 200 കിലോമീറ്റർ വടക്കുകിഴക്കായാണ് സ്ഥിതിചെയ്യുന്നത്. ബി.സി. 377 ല്‍ സ്ഥാപിക്കപ്പെട്ടതെന്നു വിശ്വസിക്കപ്പെടുന്ന അനുരാധപുരം, ശ്രീലങ്കയിലെ തന്നെ ആദ്യനഗരമാണ്. എ.ഡി. 11-ാം നൂറ്റാണ്ടുവരെ സിംഹളരാജാക്കന്മാരുടെ രാജധാനി ആയിരുന്ന ഇവിടം . 1982-ൽ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായി ഈ സ്ഥലത്തെ പ്രഖ്യാപിച്ചു . സൂര്യപ്രകാശത്തിൽ ഉണക്കിയ ചെറിയ ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച മണിയുടെ ആകൃതിയിലുള്ള കൂറ്റൻ ഡഗോബകൾ അഥവാ ബുദ്ധമത സ്മരണിക ദേവാലയങ്ങളും സ്തൂപങ്ങളും, ക്ഷേത്രങ്ങൾ, ശിൽപങ്ങൾ, കൊട്ടാരങ്ങൾ, പുരാതന കുടിവെള്ള സംഭരണികൾ എന്നിവ ഈ സ്ഥലത്തുണ്ട്. ഗൗതമ ബുദ്ധൻ ജ്ഞാനോദയം പ്രാപിച്ച ബോധ് ഗയയിലെ ബോ മരത്തിന്റെ ശാഖയായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു പുരാതന പൈപ്പൽ മരവും നഗരത്തിലുണ്ട്.
ഏകദേശം 245 ബിസിഇയിൽ അനുരാധപുരയിൽ ബോ മരത്തിന്റെ ശാഖ നട്ടുപിടിപ്പിച്ചു, ചരിത്രപരമായ രേഖകൾ ഉള്ള ഏറ്റവും പഴക്കം ചെന്ന വൃക്ഷമാണിത്.മൂന്ന് ബുദ്ധ ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ടതും 40 ഏക്കർ വിസ്തൃതിയുള്ളതുമായ രൺമസു ഉയാന പാര്‍ക്കാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ മറ്റൊരിടം. ‘പ്രപഞ്ച രഹസ്യങ്ങൾ തുറക്കുന്നതിനുള്ള ഭൂപട’മെന്ന് വിളിക്കപ്പെടുന്ന ഒരു ചാർട്ട് ഇവിടെ കാണാം. സിംഹളഭാഷയില്‍ ‘പ്രപഞ്ചചക്രം’ എന്നര്‍ത്ഥം വരുന്ന, സക്വാല ചക്രമാണിത്. ഈ രൂപം പ്രപഞ്ചരഹസ്യങ്ങളിലേക്കും അന്യഗ്രഹങ്ങളിലേക്കും ഉള്ള കവാടമാണെന്ന് നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു . ഏകദേശം 1.8 മീറ്റർ വ്യാസമുള്ള വൃത്താകൃതിയുള്ള ഈ രൂപം പാറയ്ക്ക് മുകളില്‍ കൊത്തിയെടുത്തതാണ്. ഏറെ നിഗൂഢതകള്‍ വലയം ചെയ്യുന്ന രൂപമാണ് ഇത്. ഭൂമിയില്‍ എവിടെയും ഈ ചക്രത്തെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. ബുദ്ധ സന്യാസിമാർ സൂക്ഷിച്ചിരുന്ന ചരിത്ര രേഖകളിലൊന്നിലും ഈ ചക്രത്തെക്കുറിച്ച് പരാമര്‍ശമില്ല. ബിസി 250 മുതൽക്കു തന്നെ ശ്രീലങ്കക്കാർക്ക് ബഹിരാകാശവസ്തുക്കളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീലങ്കയിൽ നിന്ന് കണ്ടെത്തിയ ആദ്യകാല ബ്രാഹ്മി ലിഖിതങ്ങളിൽ, നക്ഷത്രങ്ങളെയും ആകാശഗോളങ്ങളെയും കുറിച്ച് പരാമർശിക്കുന്നുണ്ട് . എന്നാൽ അനുരാധപുര കാലഘട്ടത്തിലെ മറ്റ് കൊത്തുപണികളുമായി ഇത് പൊരുത്തപ്പെടുന്നുമില്ല.
അതേ കാലഘട്ടത്തിലെ മറ്റ് കൊത്തുപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ, മുന്തിരിവള്ളികളും ഹംസങ്ങളും താമരയും ചിത്രീകരിക്കുന്ന സണ്ടകട പഹന, ബുദ്ധമത പ്രതിമകളെല്ലാം ഇതിൽ നിന്ന് വ്യത്യസ്തമാണ് . ചാർട്ട് മതപരമായ പശ്ചാത്തലം ഇല്ലാത്തതാണ്, എന്തുകൊണ്ടാണ് ഇത് ഇവിടെയുള്ളത് എന്നതിന് വ്യക്തമായ വിശദീകരണവുമില്ല . പുണ്യനഗരമായ പൊളന്നരുവയിലെ ഏലിയൻ മൗണ്ടൻ എന്നറിയപ്പെടുന്ന ഡാനിഗല പർവതത്തിനരികിലാണ് ഈ ചാര്‍ട്ട് എന്നതും തങ്ങളുടെ വാദത്തിന് ശക്തി പകരുന്നതിനായി ആളുകള്‍ ഉപയോഗിക്കുന്നു. ഒരു കാലത്ത് ഇവിടെ പറക്കുംതളികകള്‍ വന്നിറങ്ങിയിരിക്കാമെന്നും അതിലുള്ള അന്യഗ്രഹ ജീവികളുമായി പണ്ടത്തെ മനുഷ്യര്‍ ആശയവിനിമയം നടത്തിയിരിക്കാമെന്നും അതിന്‍റെ വിശദാംശങ്ങളായിരിക്കാം സക്വാല ചക്രത്തില്‍ രേഖപ്പെടുത്തിയത് എന്നും നിരവധിപ്പേര്‍ വിശ്വസിക്കുന്നു.
ദക്ഷിണേന്ത്യയിൽ നിന്നുള്ള ആക്രമണങ്ങൾ മൂലം തലസ്ഥാനം മാറ്റാൻ നിർബന്ധിതമാകുന്നതിനു മുൻപ് വരെ അതായത് ബിസി നാലാം നൂറ്റാണ്ട് മുതൽ സിഇ പതിനൊന്നാം നൂറ്റാണ്ട് വരെ ശ്രീലങ്കയിലെ സിംഹളരുടെ തലസ്ഥാനമായിരുന്നു ഇവിടം . പിന്നീട് ഈ നഗരം ഉപേക്ഷിക്കപ്പെട്ടു, കാടുപിടിച്ചു നശിച്ച ഇവിടം പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ വീണ്ടും കണ്ടെത്തുകയും പിന്നീട് ബുദ്ധമത തീർത്ഥാടന കേന്ദ്രമായി മാറുകയും ചെയ്തു. 1870 കളിൽ നഗരത്തിന്റെ പുനരുജ്ജീവനം തീവ്രമായി ആരംഭിച്ചു. വടക്കൻ ശ്രീലങ്കയിലെ ഒരു പ്രധാന ഭാഗമാണിന്ന് ഇന്ന് ഇത് ശ്രീലങ്കയുടെ ആർക്കിയോളജിക്കൽ സർവേയുടെ ആസ്ഥാനമാണ് ഈ നഗരം .