വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ രണ്ട് ചെറുത് അടിച്ചിട്ട് പോകുന്നവരണോ നിങ്ങൾ എങ്കിൽ പണി വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വിമാന യാത്രയിക്കിടയിൽ മദ്യം കഴിക്കുന്നത് ആസ്വദിക്കുന്നവർക്ക് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളുമായി പുതിയ പഠന റിപ്പോർട്ട് വന്നിട്ടുണ്ട്
തോറാക്‌സ് എന്ന റെസ്പിറേറ്ററി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം, ദീർഘദൂര വിമാനങ്ങളിൽ മദ്യപിക്കുന്നതും ഉറങ്ങുന്നതും ഹൃദയത്തിന് നല്ലതല്ല, ഇത് രക്തത്തിലെ ഓക്‌സിജൻ്റെ അളവ് ( SpO2) കുറയ്ക്കുകയും ഹൃദയമിടിപ്പ് വർദ്ധിക്കുകയും ചെയ്യും.
ഓക്സിജൻ്റെ അളവ് കുറയുന്നതിനോട് ശരീരം പൊരുത്തപ്പെടുന്നതിന്റെ ഭാഗമായി ശ്വാസതടസ്സം, ക്ഷീണം, തലവേദന, ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ ആ വ്യക്തികൾക്ക് അനുഭവപ്പെടാം. ഹൈപ്പോബാറിക് ഹൈപ്പോക്സിയയുമായി ദീർഘനേരം എക്സ്പോഷർ ചെയ്യുന്നത് ആൾട്ടിറ്റ്യൂഡ് സിക്ക്നസ്, പൾമണറി എഡിമ, സെറിബ്രൽ എഡിമ എന്നിവയുൾപ്പെടെ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം.
ഓക്സിജനും
രോഗലക്ഷണങ്ങൾ കാണിക്കുമ്പോൾ അസറ്റസോളമൈഡ് പോലുള്ള മരുന്നുകൾ ഉപയോഗിക്കാം.
Content highlight: drink alcohol on an airplane