Travel

ശിവൻ്റെ മുടിയിൽ നിന്ന് ഗംഗ ഒഴുകി; നദികളെ വിഴുങ്ങുന്ന നദി | River that swallows rivers; Port of Calcutta

പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ധൂളിയാന് സമീപം വെച്ച് ഗംഗ രണ്ടായി പിരിയുന്നു.ഹിമാലയത്തിലുത്ഭവിച്ച് ബംഗാൾ ഉൾക്കടൽ വരെ ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകുന്ന ഒരു വൻ നദിയാണ് ഗംഗാനദി. വിഷ്ണുപാദി, ജാഹ്നവി, മന്ദാകിനി, ഭാഗീരഥി, പാപനാശിനി എന്നിങ്ങനേയും ഈ നദി അറിയപ്പെടാറുണ്ട്.ഇക്ഷ്വാകു രാജവംശത്തിലെ ഇതിഹാസ രാജാവായിരുന്നു ഭഗീരഥൻ. കപില മുനി ശപിച്ച ഭഗീരഥൻ്റെ പൂർവ്വികർക്ക് നിർവാണം നൽകാൻ അവൾക്ക് മാത്രമേ കഴിയൂ എന്നതിനാലാണ് അവൻ ഗംഗയെ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് കൊണ്ടുവന്നത്. വർഷങ്ങളോളം നീണ്ട തപസ്സിനു ശേഷം, ഗംഗ നദി ഭൂമിയിൽ ഇറങ്ങുകയും അവളുടെ ഒഴുക്ക് വഴിതിരിച്ചുവിടാൻ ശിവൻ സമ്മതിക്കുകയും ചെയ്തു. അതിനാൽ, ശിവൻ്റെ മുടിയിൽ നിന്ന് ഗംഗ ഒഴുകി. പുണ്യനദി ഉത്ഭവിച്ച സ്ഥലം ഇന്നത്തെ കാലത്ത് ഗംഗോത്രി എന്നറിയപ്പെടുന്നു, നദി ശിവൻ്റെ ജടയിൽ (മുടിയിൽ) നിന്ന് ഉത്ഭവിച്ചതിനാൽ ഇതിനെ ജടാശങ്കരി എന്നും വിളിക്കുന്നു.

 

ഒഴുകിക്കൊണ്ടിരിക്കെ, ക്ഷുഭിതയായ ജഹ്ന മുനിയുടെ ആശ്രമം ഗംഗ തകർത്തു, അവളുടെ ചലനം തടഞ്ഞു. ഭഗീരഥൻ്റെ അപേക്ഷയിൽ മുനി അവളെ മോചിപ്പിച്ചു; അതിനാൽ ഗംഗയെ ജാഹ്നവി എന്നും വിളിക്കുന്നു. ഗംഗ പിന്നീട് കപില മുനിയുടെ ആശ്രമത്തിലെത്തി, അവിടെ ഭഗീരഥൻ്റെ പൂർവ്വികരെ ഭസ്മമാക്കുകയും മോചിപ്പിക്കുകയും ചെയ്തു.   ബംഗ്ലാദേശിലെത്തുമ്പോൾ ഗംഗ’പത്മ’ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.ഉത്തരാഖണ്ഡിൽ നിന്നും ഉത്ഭവിക്കുന്ന ഗംഗ ഉത്തർ പ്രദേശ്, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ കൂടി ഒഴുകി പശ്ചിമ ബംഗാളിൽ പ്രവേശിക്കുന്നു

ഇതിൽ ചെറിയ കൈവഴി 300 കിലോമീറ്റർ ദൂരം ഒഴുകി കൽക്കട്ട പട്ടണത്തിൽ എത്തുകയും, തുടർന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുകയും ചെയ്യുന്നു..

ഈ ചെറിയ കൈ വഴി ആണ് ഹൂഗ്ലി നദി…ഇന്ത്യയിലെ ഒരു നദിയാണ് ഹൂഗ്ലി നദി. ഗംഗാ നദിയുടെ ഒരു കൈവഴിയായ ഈ നദി, ഭാഗീരഥി-ഹൂഗ്ലി എന്നും അറിയപ്പെടുന്നു. പശ്ചിമബംഗാളിലൂടെയാണ് ഈ നദി ഒഴുകുന്നത്. മൂർഷിദാബാദ് ജില്ലയിലെ ഫറാക്കാ ബാരേജിൽവച്ച് ഒരു കനാലായാണ് ഹൂഗ്ലി ഗംഗയിൽനിന്ന് വേർപിരിയുന്നത്. ഏകദേശം 260 കിലോമീറ്റർ ആണ് ഇതിന്റെ നീളം.പ്രധാന നദിയിൽ ഒരു തടയണയുണ്ട്..അതാണ്‌ ഫറാക്ക തടയണ…

ഈ തടയണയിൽ നിന്നും ജലം ഹൂഗ്ലിയിലേക്ക് ഒഴുക്കുന്നു…

കൽക്കട്ട തുറമുഖത്തിൽ ജല നിരപ്പ് ഉയർന്നു നിൽക്കാൻ വേണ്ടിയാണ് ജലം ഹൂഗ്ലിയിലേക്ക് ഒഴുക്കുന്നത്..

ഇന്ത്യയിൽ, നദിയിൽ സ്ഥിതി ചെയ്യുന്ന ഏക മേജർ തുറമുഖമാണല്ലോ കൽക്കട്ട തുറമുഖം…

പശ്ചിമ ബംഗാളിൽ മുർഷിദാബാദ് ജില്ലയിൽ ഗംഗ തീരത്ത് മാത്രം 25 ലക്ഷം ജനം വസിക്കുന്നു..

ഫറാക്ക തടയണയ്ക്ക് ശേഷം ഒരു 18 കിലോമീറ്റർ കൂടി ഒഴുകി കഴിയുമ്പോൾ ഗംഗ ബംഗ്ലാദേശിൽ പ്രവേശിക്കുന്നു…

ബംഗ്ലാദേശിൽ ഗംഗ അറിയപ്പെടുന്നത് പത്മ എന്ന പേരിൽ ആണ്…

ബംഗ്ലാദേശിൽ വെച്ച് പത്മയിൽ ബ്രഹ്മപുത്ര ചേരുന്നു…

പിന്നീട് ഇതിൽ മേഘ്ന നദി കൂടി ചേരും…ബംഗ്ലാദേശിലെ ഏറ്റവും പ്രധാനപ്പെട്ട നദികളിൽ ഒന്നാണ് മേഘ്‌ന നദി നദിയുടെ മൂന്നിൽ ഒന്ന് ഭൂമിയിലെ ഏറ്റവും വലിയ ഡെൽറ്റയായ ഗംഗാ ഡെൽറ്റ ആയി രൂപപ്പെടുകയും ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുകയും ചെയ്യുന്നു.

ബംഗാൾ ഉൾക്കടലിൽ പതിക്കും മുമ്പ് ഇത് പല പല കൈവഴികളായി പിരിയുന്നു…

തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ സൃഷ്ടിക്കുന്നു..

അതാണ്‌ ഗംഗ ബ്രഹ്മപുത്ര ഡെൽറ്റ അഥവാ സുന്ദർബൻ ഡെൽറ്റ…

ബംഗ്ലാദേശിൽ വെച്ച് ഗംഗയും, ബ്രഹ്മപുത്രയും, മേഘ്നയും ചേർന്നൊഴുകുമ്പോൾ അത് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലപ്രവാഹമാകുന്നു…

ഒന്നാമത് ആമസോൺ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…

Content highlight : River that swallows rivers; Port of Calcutta