സാമാന്യം വലിയ രീതിയില്‍ തന്നെ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ എയര്‍ടെല്ലും ജിയോയും. വരുമാനം കൂട്ടുക എന്ന ലക്ഷ്യവുമായാണ് ഇത്തവണ കമ്പനികള്‍ ഈ വര്‍ധനവ് നടപ്പിലാക്കുന്നത്. സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഈ തീരുമാനം. പക്ഷേ വിഷമിക്കേണ്ട. ബിഎസ്എന്‍എല്‍ ഉപഭോക്താക്കളാണ് നിങ്ങളെങ്കില്‍ ഇതൊന്നും നിങ്ങളെ ബാധിക്കാന്‍ പോകുന്നില്ല.
സ്വകാര്യ സേവന ദാതാക്കള്‍ 5ജി ഉള്‍പ്പെടെയുള്ള അതിവേഗ നെറ്റ്വര്‍ക്കുകളിലേക്ക് ചുവടുമാറ്റിക്കഴിഞ്ഞു. എന്നാല്‍ ബിഎസ്എന്‍എല്‍ ഇപ്പോഴും പഴയ 4ജിയില്‍ തന്നെയാണ് നില്‍ക്കുന്നതെങ്കിലും പോക്കറ്റ് കാലിയാകില്ല എന്നതാണ് പ്രത്യേകത. നിരവധി മികച്ച ഓഫറുകളാണ് അവര്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും കുറഞ്ഞ വിലയുള്ള ചില ഓഫറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം..