കോഴിക്കോട്: കോഴിക്കോട് ഗുരുദേവ കോളേജിലെ സംഘര്‍ഷത്തിലും എസ്എഫ്ഐക്കാര്‍ പ്രിന്‍സിപ്പലിനെ മര്‍ദിച്ച സംഭവത്തിലും ഹൈക്കോടതി ഇടപെടല്‍. കോളേജില്‍ ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസിന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്കി.
പൊലീസ് കര്‍ശനമായി ഇടപെടണമെന്നും പ്രിന്‍സിപ്പലിനും കോളേജിനും വിദ്യാര്‍ത്ഥികള്‍ക്കും സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ എസ്എഫ്ഐ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. കോളേജ് പ്രിൻസിപ്പലിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കേസ് ഈ മാസം എട്ടിന് പരിഗണിക്കാൻ മാറ്റി.
സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. കോളജിലുണ്ടായ സംഘർഷത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തിരുന്നു. സംഘർഷമുണ്ടായ ദിവസം എസ്.എഫ്.ഐയുടെ ഹെൽപ് ഡെസ്കിന്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർഥികളാണ് സസ്പെൻഷനിലായത്.
സംഭവത്തിൽ എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിന്റെ പരാതിയിൽ പ്രിൻസിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിൻസിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോളജിൽ എസ്.എഫ്.ഐ ഹെൽപ് ഡെസ്കിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
വിദ്യാർഥികളുടെ സസ്പെന്ഷന് പ്രിന്‍സിപ്പലിന്റെ പ്രതികാര നടപടിയാണെന്ന് എസ്.എഫ്.ഐ ഏരിയ കമ്മിറ്റി നേതാക്കള്‍ ആരോപിച്ചു.