തിരുവനന്തപുരം: ജൂലൈ മാസത്തെ തീമാറ്റിക് സെല്‍ ആരംഭിച്ച് സിംഗപ്പൂര്‍ എയര്‍ലൈനുകളുടെ കുറഞ്ഞ ചെലവിലുള്ള സബ്‌സിഡിയറിയായ സ്‌കൂട്ട്. വലിയ ഓഫറുകളാണ് എയര്‍ലൈന്‍സ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 2 ചൊവ്വാഴ്ച ആരംഭിച്ച ഈ ഓഫര്‍ ജൂലൈ 7 ഞായറാഴ്ച വരെ മാത്രമാണ് ലഭ്യമാവുക. ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്ക് 5,900 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.
അതൊടൊപ്പം വിശാഖപട്ടണത്തില്‍ നിന്ന് മെല്‍ബണിലേക്കുള്ള യാത്ര ടിക്കറ്റിന് 15900 രൂപയാക്കി കുറച്ചു. കോയമ്പത്തൂര്‍, തിരുവനന്തപുരം, വിശാഖപട്ടണം തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്നും സര്‍വീസുകള്‍ കുറഞ്ഞ നിരക്കില്‍ ആരംഭിക്കും. കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ പറ്റുന്ന ബുക്കിങ് ഓഫറുകളില്‍ ചിലത് ഇവയാണ്. കോയമ്പത്തൂര് മുതല്‍ ക്വാലാലംപൂര്‍ വരെ 7,800 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം മുതല്‍ ജക്കാര്‍ത്ത വരെ 8,900 രൂപയും, വിശാഖപട്ടണം മുതല്‍ ഹോചിമിന്‍ സിറ്റി വരെ 8,200 രൂപയുമാണ് ടിക്കറ്റ് നിരക്കായി ഈടാക്കുകയെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കോയമ്പത്തൂരില്‍ നിന്ന് ജൂലൈ 15 മുതല്‍ നവംബര്‍ 1 വരെയാണ് സര്‍വീസ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ 14 വരെ സര്‍വീസ് നടത്തും. വിശാഖപട്ടണം, 2025 ജനുവരി എട്ട് മുതല്‍ ജനുവരി 15 വരെ സര്‍വീസുണ്ടാകും. ചെന്നൈയില്‍ നിന്ന് 2025 ഫെബ്രുവരി ആറ് മുതല്‍ ഏപ്രില്‍ 17 വരെയും, തിരുച്ചിറപ്പള്ളിയില്‍ നിന്ന് 2025 മെയ് 16 മുതല്‍ ജൂണ്‍ 19 വരെയുള്ള കാലയളവിലാണ് സര്‍വീസുകള്‍ നടത്തുക.