Version 1.0.0
വ്യത്യസ്‌തമായി എന്തെങ്കിലും പരീക്ഷിക്കണമെന്ന് തോന്നാറുണ്ടോ? എന്നാൽ ഈ റെസിപ്പി അത്തരക്കാർക്കുള്ളതാണ്. ഹെൽത്തിയും ടേസ്റ്റിയുമായ ചെറുപയർ പിസയാണ് ഇന്നത്തെ താരം. ചെറുപയർ വെച്ച് പിസയോ എന്ന് ചിന്തിക്കേണ്ട, ചെറുപയർ വെച്ചും പിസ്സ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പിസ്സ ബേസ് ഉണ്ടാക്കാൻ ആദ്യം പച്ചമുളക് ഉണ്ടാക്കുക. കുതിർത്ത ചെറുപയർ, ജീരകം ഉപ്പ്, വെള്ളം എന്നിവ പൊടിച്ച് മാവ് തയ്യാറാക്കുക. ചെറുപയർ മാവ് ഉപയോഗിച്ച് കുറച്ച് പാൻ കേക്കുകൾ ഉണ്ടാക്കുക. പാൻ കേക്കുകൾക്ക് മുകളിൽ മൊസറെല്ല ചീസ് ചേർത്ത് തക്കാളി, ഉള്ളി, മുളക് എന്നിവ ചേർത്ത് 20 സെക്കൻഡ് നേരം മൈക്രോവേവ് ചെയ്യുക. ശേഷം മല്ലിയില കൊണ്ട് അലങ്കരിക്കാം. ഇപ്പോൾ നിങ്ങളുടെ രുചികരമായ ഗ്രീൻ ഗ്രാം പിസ്സ വിളമ്പാൻ തയ്യാറാണ്. ചൂടോടെ വിളമ്പുക.