എരിവുള്ള പച്ചമുളകിൽ ചൂടോടെ വേവിച്ച മരച്ചീനി മുക്കി ചൂടുള്ള കട്ടൻ കാപ്പിക്കൊപ്പം കഴിച്ചിട്ടുണ്ടോ? ആഹാ! അതിന്റെ ഒരു രുചി. കേരളത്തിൽ ഒട്ടുമിക്ക പേർക്കും ഇഷ്ട്ടപെട്ട ഒന്നാണ് കപ്പ. ഇതുവെച്ച് പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ടെങ്കിലും ഇത് തനിയെ വേവിച്ച് കഴിക്കുന്നതാണ് ടേസ്റ്റ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ മരച്ചീനി വെള്ളത്തിലിട്ട് പാകത്തിന് ഉപ്പ് ചേർത്ത് വേവിക്കുക. വേവിച്ച ശേഷം അധിക വെള്ളം ഉണ്ടെങ്കിൽ വെള്ളം വറ്റിക്കുക. മുക്കി ഉണ്ടാക്കാൻ: പച്ചമുളകും വെണ്ടക്കയും ഒരു ഫുഡ് പ്രൊസസറിലോ മിക്സിയിലോ ചതക്കുക. ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ഇളക്കുക. ഡിപ്പ് തയ്യാറാണ്. നിങ്ങളുടെ വിഭവം വിളമ്പാൻ തയ്യാറാണ്.