അപ്പത്തിനൊപ്പം കഴിക്കാൻ മധുരവും മസാലയും നിറഞ്ഞ മുട്ട റോസ്റ്റ് തയ്യാറാക്കിയാലോ? ഇത് പ്രഭാതഭക്ഷണത്തിനുള്ള ഒരു രുചികരമായ കറി ആണ്. എല്ലാത്തരം അപ്പങ്ങൾക്കും അനുയോജ്യമായാ ഒരു കറി. പറോട്ട, ചപ്പാത്തി, അപ്പം, പത്തിരി എന്നിവയ്‌ക്കൊപ്പമാണ് മികച്ച കോമ്പിനേഷൻ.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കുക്കറിൽ 2 ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഉള്ളി ചേർത്ത് അടുക്കുക. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. കുറച്ച് മിനിറ്റിനു ശേഷം തക്കാളി ചേർക്കുക. ശേഷം 1/4 ടി സ്പൂൺ മഞ്ഞൾപൊടി, 1 സ്പൂൺ മുളകുപൊടി, 2 സ്പൂൺ മല്ലിപ്പൊടി, 1/4 ടി സ്പൂൺ ഗരംമസാല, നുള്ള് ഉപ്പ്, 1 സ്പൂൺ പഞ്ചസാര എന്നിവ ചേർക്കുക. ഇതിലേക്ക് വെള്ളം ചേർക്കുക. കുക്കർ അടച്ച് 4 വിസിലുകൾക്ക് ശേഷം തീ ഓഫ് ചെയ്യുക. ഇത് പാത്രത്തിലേക്ക് വിളമ്പുക, അതിലേക്ക് 4 വേവിച്ച മുട്ട ചേർക്കുക.