വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങള്‍? എങ്കില്‍ അടിപൊളിയൊരു വഴിയുണ്ട്. ആഹാരം കഴിച്ചും വണ്ണം കുറയ്ക്കാം എന്നുള്ള രീതിയാണ് ഇപ്പോള്‍ മിക്കവരും ഫോളോ ചെയ്യുന്നത്. ഇത്തരത്തില്‍ കഴിക്കാവുന്ന ഒരു ഡിഷാണ് ഇന്ന് പരിചയപ്പെടുത്താന്‍ പോകുന്നത്.വളരെ ഹെല്‍ത്തി ആയിട്ടുള്ള പ്രോട്ടീന്‍ റിച്ചായിട്ടുളള ഒരു സാലഡ് ആണ് നമ്മള്‍ ഇന്ന് തയ്യാറാക്കുന്നത്. എന്നാല്‍ ഇത് തയ്യാറാക്കുന്നതിന് വേണ്ടി വീട്ടിലുള്ള ചേരുവകള്‍ മാത്രം മതിയാവും. ഒരുപാട് സമയം ഒന്നും ആവശ്യമില്ലാത്ത ഒരു വിഭവമാണിത് ഇത്. ദിവസേന ഒരു നേരം ഈ സാലഡ് കഴിക്കുകയാണെങ്കില്‍ ഇസിയായി തന്നെ നിങ്ങള്‍ക്ക് വണ്ണം കുറയ്ക്കാനാകും.
സാലഡിന് ആവശ്യമായ ചേരുവകള്‍;
വന്‍പയര്‍ മുളപ്പിച്ചത്
ചെറുപയര്‍ മുളപ്പിച്ചത്
കറുത്ത കടല മുളപ്പിച്ചത്
സവാള
തക്കാളി
കുക്കുമ്പര്‍
ക്യാപ്സിക്കം
ക്യാരറ്റ്
നാരങ്ങാനീര്
ഉപ്പ്
ചെറിയ ജീരകം പൊടിച്ചത്
ചാട്ട്മസാല
ഇനി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം;
ഒരു ബൗളിലേക്ക് അല്‍പ്പം മുളപ്പിച്ചെടുത്ത ചെറു പയര്‍, മുളപ്പിച്ചെടുത്ത കറുത്ത കടല, മുളപ്പിച്ചെടുത്ത വന്‍ പയര്‍ എന്നിവ ചേര്‍ത്ത് തിളച്ച വെള്ളത്തില്‍ 20 മിനിറ്റ് അടച്ചു വയ്ക്കുക. 20 മിനിറ്റ് കഴിയുമ്പോള്‍ വെള്ളം നന്നായി തോര്‍ത്തി എടുത്തതിനുശേഷം ഇത് മറ്റൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള, കനം കുറച്ച് അരിഞ്ഞ് തക്കാളി അല്‍പം ക്യാപ്സിക്കം, കുക്കുമ്പര്‍, ക്യാരറ്റ് എന്നിവ ചേര്‍ത്ത് കൊടുക്കുക.
നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് പച്ചക്കറി വേണമെങ്കിലും വളരെ ചെറുതായി അരിഞ്ഞു ഇതിലേക്ക് ചേര്‍ക്കാം. ഇനി ഇതിലേക്ക് മസാല പൊടികള്‍ ചേര്‍ക്കേണ്ട സമയമാണ്. ഇതിലേക്ക് അല്‍പ്പം കുരുമുളകുപൊടിയും ചാറ്റ് മസാലയും ചെറിയ ജീരകം പൊടിച്ചതും ഇതിനോടൊപ്പം തന്നെ കുറച്ചു നാരങ്ങാനീരും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഇളക്കിവെക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കൂടി ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. പ്രോട്ടീന്‍ റിച്ച് ആയിട്ടുള്ള ഹെല്‍ത്തി സാലഡ് ഇവിടെ തയ്യാറാക്കി കഴിഞ്ഞു.