രാധയില്ലാതെ കൃഷ്ണൻ അങ്ങനെയൊന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല ഇതുവരെ കേട്ടിട്ടുള്ള രാധാകൃഷ്ണ സങ്കല്പങ്ങൾ എല്ലാം അത്രമേൽ മനോഹരമായിരിക്കുന്നു മധുരയിൽ പോയി രാധയെ വിസ്മരിക്കാതിരുന്ന ആ കള്ളക്കണ്ണനെ ഇപ്പോഴും ഓർമ്മിക്കുന്നുണ്ട് ഓരോരുത്തരും ശ്രീകൃഷ്ണന്റെ പേരിനോടൊപ്പം ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള പേരും രാധ എന്ന് തന്നെയാണ് ആത്യന്തികമായി പറഞ്ഞാൽ അതിമനോഹരമായ പ്രണയത്തിന്റെ ഏറ്റവും ഉള്ള പ്രതീകങ്ങളാണ് രാധയും കൃഷ്ണനും
കൃഷ്ണന്റെ പേര് പറയുമ്പോൾ പലപ്പോഴും ഏറ്റവും കൂടുതൽ ശ്രദ്ധ തേടിയ പേരാണ് രാധയുടെ എന്നാൽ രാധയ്ക്ക് എത്രത്തോളം പ്രാധാന്യം ലഭിച്ചിട്ടുണ്ട് അത്തരത്തിൽ രാധയ്ക്ക് പ്രാധാന്യം ലഭിക്കുന്ന ഒരു സ്ഥലമാണ് ഉത്തർപ്രദേശിലെ മധുര ജില്ലയിലെ ബസ്സാനിൽ സ്ഥിതിചെയ്യുന്ന ഒരു ചരിത്രപരമായ ഹിന്ദു ക്ഷേത്രം ശ്രീരാധാ റാണി ക്ഷേത്രം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത് രാധാദേവിക്ക് വേണ്ടിയാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത് തന്നെ ലക്ഷ്മി ദേവിയുടെ അവതാരമാണ് രാധേന്നാണ് വിശേഷിക്കപ്പെടുന്നത് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയും രാധ തന്നെ കൃഷ്ണന്റെ മധുരയിൽ രാധയ്ക്കായി ഒരു പ്രത്യേക ഇടം
ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ക്ഷേത്രമാണിത് ഏകദേശം 250 മീറ്ററോളം ഉയരമുള്ള ഭാനുഗ കുന്നുകളുടെ മുകളിലാണ് ഈ ക്ഷേത്രം കാണാൻ സാധിക്കുന്നത് വളരെ പ്രശസ്തമായ നിരവധി ഉത്സവങ്ങളും ഇവിടെ നടക്കാറുണ്ട് രാധാകൃഷ്ണമി ഹോളി എന്നിവയ്ക്കൊക്കെ ലോകമെമ്പാടുമുള്ള നിരവധി ആളുകൾ ക്ഷേത്രം സന്ദർശിക്കാറുണ്ട് ധാരാളം ഭക്തരും വിനോദസഞ്ചാരികളും ഒക്കെ ഇവിടെയൊക്കെ എത്തുന്നു ചരിത്രമുറങ്ങുന്ന ഒരു ക്ഷേത്രം കൂടിയാണ് ഇത് ഏകദേശം 5000 വർഷങ്ങൾക്കു മുൻപ് കൃഷ്ണന്റെ ചെറുമകനായ രാജാവാണ് ഈ ക്ഷേത്രം സ്ഥാപിച്ചത് എന്നാണ് ചരിത്രം പറയുന്നത്
ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും ശ്രദ്ധ നേടുന്നുണ്ട് അച്ഛൻ നന്ദയും രാധയുടെ അച്ഛൻ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു നന്ദഗോകുലത്തിന്റെ തലവൻ ആയിരുന്ന കാലത്ത് വൃഷ്ടാനു രാവലിന്റെ തലവനും മധുരയിലെ രാജാവായ കംസ ക്രൂരതയിൽ മനം മടുത്തു ഇരുവരും ഇവരുടെ ആളുകളുമായി ബര്സാനയിലേക്കു മാറി അങ്ങനെയാണ് ഈ ക്ഷേത്രം അവിടെ എത്തുന്നത് എന്നും രാധയുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത് എന്നുമൊക്കെ ശ്രദ്ധ നേടുന്നു മനോഹരമായ വാസ്തുവിദ്യ ക്ഷേത്രത്തിന്റെ എടുത്തു പറയേണ്ട ഒരു കാര്യമാണ്
കമാനങ്ങളും തൂണുകളും ചുവന്ന മണൽ കല്ലുകളും ഉള്ള ഈ ക്ഷേത്രം മുഗൾ കാലഘട്ടത്തെ ഓർമിപ്പിക്കുകയാണ് ചെയ്യുന്നത് അക്കാലത്ത് നിലനിന്നിരുന്ന രജപുത്ര വാസ്തുവിദ്യയുടെ ഒരു ഉദാഹരണം ഇവയിൽ കാണാൻ സാധിക്കും ബർസാനയിലെ ഈ ക്ഷേത്രം കാണാൻ ഓരോ വർഷവും നിരവധി ആളുകളാണ് എത്തുന്നത് ചുവന്ന മണൽ കല്ലുകൾ കൊണ്ട് നിർമ്മിച്ച സങ്കീർണമായ കൊത്തുപണികൾ ഈ ക്ഷേത്രത്തെ അതിമനോഹരം ആക്കി മാറ്റുന്നു അതോടൊപ്പം താളിക കുടങ്ങൾ കമാനങ്ങൾ ചുവരുകളിലെയും മേൽക്കൂരയിലെയും അധിമനോഹരമായ പെയിന്റിങ് ഇതൊക്കെ മനോഹാരിത പകരുകയാണ് ഈ ക്ഷേത്രത്തിന് ചെയ്യുന്നത്