ആതുര ശുശ്രൂഷ രംഗത്ത് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ചികിത്സ നൽകുന്നതിനായി ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ 630 എം എ ഹൈ ഫ്രീക്വൻസി ഡിജിറ്റൽ എക്സ്-റെ യൂണിറ്റും നവീകരിച്ച ഓർത്തോപീഡിക്സ് ഡിപ്പാർട്ട്മെൻ്റിൻ്റെയും പ്രവർത്തനോദ്ഘാടനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ സർക്കാർ സംവിധാനം മാത്രം ഇതിന് പര്യാപ്തമല്ലെന്നും, ഈ മേഖലയിൽ ശിവഗിരി ഹോസ്പിറ്റൽ പോലെ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങളെയും യോജിപ്പിച്ചു കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് നടത്തിവരികയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
ഹോസ്പിറ്റൽ അങ്കണത്തിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി ശുഭാംഗാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. അഡ്വ: വി.ജോയ് എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു. യു .എ. ഇ. യിലെ ന്യൂ അലൈൻ മെഡിക്കൽ സെൻ്റർ മാനേജിംഗ് ഡയറക്ടർ ഡോ: കെ. സുധാകരൻ, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ:പി .ചന്ദ്രമോഹൻ എന്നിവരെ ഡെപ്യൂട്ടി സ്പീക്കർ ചടങ്ങിൽ ആദരിച്ചു.ഡോ : റ്റിറ്റി പ്രഭാകരൻ (മെഡിക്കൽ സൂപ്രണ്ട് ) ഡോ: എസ് .കെ നിഷാദ് (മെഡിക്കൽ ഡയറക്ടർ ) അനിൽ തടാലിൽ ( എച്ച് ഡി സി അംഗം) ഷീന ഗോവിന്ദ് (മുനി : കൗൺസിലർ) എസ്. ഷാജി ( അഡ് ഒഫീസർ) എന്നിവർ ആശംസ പ്രസംഗം നടത്തി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ ശാരദാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി, ഹോസ്പിറ്റൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി സ്വാഗതവും ഡോ : കെ ജോഷി (ആർ.എം.ഒ) നന്ദിയും പറഞ്ഞു