Passersby wearing protective face masks walk on the street at Yokohama's China town, amid the coronavirus disease (COVID-19) outbreak, in Yokohama, south of Tokyo, Japan December 1, 2020. REUTERS/Issei Kato
എന്നും വിസ്മയം തീർക്കുന്ന രാഷ്ട്രമാണ് ജപ്പാൻ. പ്രകൃതി സൗന്ദര്യം കൊണ്ടും സാങ്കേതികവിദ്യ കൊണ്ടും എന്നും മറ്റൊരാഷ്ടങ്ങളിൽ നിന്ന് ഇത് വേറിട്ട് നിൽക്കുന്നു. അടുത്തകാലത്തായി വലിയ സഞ്ചാരികളുടെ കുത്തൊഴുക്കാണ് ജപ്പാനിൽ കാണാൻ സാധിക്കുന്നത്. കഴിഞ്ഞ അഞ്ചുമാസത്തിൽ ഒന്നരക്കോടിയോളം വിനോദസഞ്ചാരികൾ ജപ്പാനിൽ എത്തി.
കഴിഞ്ഞവര്‍ഷം ആകെ വന്ന സഞ്ചാരികളുടെ എണ്ണത്തിന്റെ എഴുപത് ശതമാനം ഈ അഞ്ചുമാസത്തില്‍ തന്നെ വന്നുകഴിഞ്ഞു. ഈ ട്രെന്‍ഡ് തുടര്‍ന്ന് 2019ലെ 3.1 കോടി എന്ന റെക്കോര്‍ഡ് സഞ്ചാരി പ്രവാഹം ഈ വര്‍ഷം മറികടക്കും. ടൂറിസത്തില്‍ കോവിഡിന് മുന്‍പുള്ളതിലേക്കാളും മികച്ച അവസ്ഥയിലേക്കാണ് ജപ്പാന്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.
ലോകത്തിലെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളില്‍ നിന്നും ടോക്യോയിലേക്കും മറ്റ് ജപ്പാനീസ് നഗരങ്ങളിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകളും ലഭ്യമാണ്. അക്രമങ്ങളോ മറ്റ് ക്രമസമാധാന പ്രശ്‌നങ്ങളോ തീരെയില്ലാത്തതും സമാധാനം നിറഞ്ഞ യാത്രാനുഭവം ലഭിക്കുമെന്നതും ലോകത്ത് മറ്റെവിടെയും കാണാന്‍ സാധിക്കാത്ത അത്ഭുതക്കാഴ്ചകളും സഞ്ചാരികളെ ജപ്പാനിലേക്ക് ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു.
അമിത ടൂറിസം മൂലമുണ്ടായക്കേവുന്ന പ്രശ്നങ്ങളെ കുറിച്ച് ആശങ്കയിലാണ് ജപ്പാൻ. സ്വന്തം ജനങ്ങളുടെ സ്വകാര്യതയ്ക്കും അവരുടെ ജീവിതത്തിനും സംസ്‌കാരത്തിനുമെല്ലാം ജപ്പാൻ വലിയ പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ അമിത ടൂറിസത്തെ നിയന്ത്രിക്കാനാണ് ജപ്പാന്റെ തീരുമാനം. ജപ്പാന്റെ സംസ്‌കാരത്തെ കുറിച്ച് വലിയ ധാരണയില്ലാത്ത വിദേശികള്‍ അവയെ അപമാനിക്കുന്ന സംഭവങ്ങള്‍ വ്യാപകമായതോടെ കടുത്ത നിയന്ത്രണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയത്. ഫുജി പര്‍വതത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ക്യോട്ടോയിലെ ഗെയ്ഷകളുടെ താമസസ്ഥലങ്ങളില്‍ സഞ്ചാരികളെ വിലക്കിയതുമെല്ലാം ഇതിന്റെ ഭാഗമാണ്.
മൂല്യം കുത്തനെ ഇടിഞ്ഞ് യെന്‍
ജപ്പാന്‍ കറന്‍സിയായ യെന്നിന്റെ മൂല്യം കുത്തനെ ഇടിഞ്ഞത് ജപ്പാനിലെ ടൂറിസം വര്‍ധിക്കുന്നതിന് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് യെന്നിന്റെ മൂല്യം ഇത്തത്തോളം ഇടിയുന്നത്. ഇത് കറന്‍സി ഏക്‌സ്‌ചേഞ്ച് റേറ്റില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. പൊതുവെ ജപ്പാന്‍ യാത്രകള്‍ ചിലവേറിയതായി വിലയിരുത്തപ്പെട്ടിരുന്നപ്പോള്‍ യെന്നിന്റെ വിലയിടിവ് കളി മാറ്റി. ഡോളറില്‍ ഡിജിറ്റല്‍ കറന്‍സി ചിലവഴിക്കുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ ജപ്പാന്‍ കറങ്ങാന്‍ സാധിച്ചു. കോവിഡിന് ശേഷമുണ്ടായ ടൂറിസം തരംഗം കൂടിയായപ്പോള്‍ ജപ്പാനിലേക്ക് സഞ്ചാരികള്‍ ഒഴുകി.
ജപ്പാൻ കറൻസിയുടെ മൂല്യം കുത്തനെ ഇടുന്നതാണ് ഒരു പരിധിവരെ ജപ്പാനിൽ ടൂറിസം വർദ്ധിക്കുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ. പൊതുവേ ജപ്പാനിലേക്കുള്ള യാത്ര ചിലവേറിയതായിരുന്നു. എന്നാൽ കറൻസിയുടെ മൂല്യം ഇടിഞ്ഞതോടെ സഞ്ചാരികൾ ജപ്പാനിലേക്ക് ഒഴുകി. മാത്രമല്ല കോവിഡിന് ശേഷം ഉണ്ടായ ടൂറിസം ത രംഗവും ഇതിനാക്കം കൂടിയിട്ടുണ്ട്.
ദക്ഷിണ കൊറിയ, ചൈന, തായ്‌വാന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികളെത്തുന്നത്. ഈ വര്‍ഷം ആദ്യത്തെ അഞ്ച് മാസത്തില്‍ മാത്രം പത്ത് ലക്ഷത്തോളം അമേരിക്കന്‍ സഞ്ചാരികളുമെത്തി. 2019 ലെ കണക്കുകള്‍ നോക്കുമ്പോള്‍ അമേരിക്കന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ ഇരട്ടിയോളമാണ് വര്‍ധനവ്. ബ്ലൂംബര്‍ഗ് ഇന്റലിജന്‍സ് അനാലിസിസിന്റെ വിലയിരുത്തല്‍പ്രകാരം 3.4 കോടി സഞ്ചാരികളാണ് ഈ വര്‍ഷാവസാനത്തോടെ ജപ്പാനിലെത്തുക. 1.75 ട്രില്യണ്‍ യന്നാണ് ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മാത്രം ടൂറിസത്തിലൂടെ ജപ്പാന് ലഭിച്ചത്.
ജപ്പാനിലെ ഹോട്ടല്‍ റൂം നിരക്കുകള്‍ സമീപകാലത്ത് കുത്തനെ കൂടിയെങ്കിലും മറ്റ് ടൂറിസം ഡെസ്റ്റിനേഷനുകളെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ ഏറെ കുറവാണ്. അമേരിക്കയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമെല്ലാമുള്ള സഞ്ചാരികള്‍ക്ക് അവരുടെ നാട്ടിലേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ജപ്പാനില്‍ റൂമുകള്‍ കിട്ടുന്നത്.
content highlight: This country is under restrictions